Monthly Archives: February 2013

Nelson MCBS

ദൈവം ചിരിക്കുന്നു… Deivam Chirikkunnu (God Smiles)

നിശബ്ദതയുടെ  നീണ്ട മണിക്കൂര്‍…
ഒടുവില്‍ തടവറ.
അവന്‍ കുറ്റവാളി!
ജയില്‍ വാസമുണ്ടിനി.
ഒരു നീണ്ട യാത്ര…
ഇരുമ്പഴികളുടെ നിഴലില്‍
നിശബ്ദതതയില്‍ –
അവന്‍ പ്രാര്‍ത്ഥിച്ചു.
നിശ്ചലനായി…
നിശബ്ദനായി…
നിഴലനങ്ങുന്നില്ല.
ശാന്തത…
കൈകള്‍ തുറന്നുപിടിച്ച് ,
ഒരു “ആബാ” പ്രാര്‍ത്ഥന…
നിമിഷങ്ങള്‍ ദിവസങ്ങളായി …
നീണ്ട പ്രാര്‍ത്ഥന.

കൂടുതേടി ഒരു കിളി…
വന്നിരുന്നു കൈകളില്‍!
തുറന്നു നീട്ടിയ കൈകളില്‍!
വിസ്മയം.
ചുള്ളികള്‍ കൂടുതീര്‍ത്തു-
മുട്ടകള്‍,
കുട്ടികള്‍ ,
ശാന്തതയുടെ  കൂട്ടില്‍-
കിളികള്‍ കണ്‍‌തുറന്നു…
അവനറിഞ്ഞില്ല,
നീട്ടിയ കൈകളില്‍ –
വീടുണര്‍ന്നെന്ന്!
പ്രസാദം പുലര്‍ത്തിയ –
പ്രഭാതം.
അവന്‍ കണ്‍‌തുറന്നു!
പ്രാര്‍ത്ഥനയുടെ ചൈതന്യം.

കണ്ടു.
കൈകളിലെ കളിവീട്!
സങ്കടത്താല്‍ കണ്‍നിറഞ്ഞു …
നിശ്ചലനായി…
നിശബ്ദനായി…
തെല്ലനങ്ങാതെ …
കണ്ണടച്ചു…

പ്രാര്‍ത്ഥന തുടര്‍ന്നു…
പുതിയ വീട്ടില്‍-
കിളികള്‍ ചിരിക്കുന്നുണ്ട്‌ …
ദൈവവും.

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

View original post

Advertisements

Nelson MCBS

സാത്താന്റെ ജപമാലയും വിവാദങ്ങളും

ഫാ. ജോസഫ് പാംപ്ലാനി

പിശാചു കൊന്തചൊല്ലില്ലെന്നും നാരകീയ ശത്രുവായ പിശാചിന്റെ തല തകർത്ത ദൈവപുത്രനെയും അവിടുത്തെ മാതാവിനെയുമാണ് കൊന്തയിലൂടെ ആദരിക്കുന്നതെന്നും എല്ലാവർക്കും അറിവുള്ള വസ്തുതയാണ്. കൊന്തയുടെ അറ്റത്തെ കുരിശാണ് പൈശാചികം എന്നതാണ് മറ്റൊരു പ്രശ്‌നം. നാളിതുവരെ പിശാചിനെ തുരത്താനുള്ള അടയാളമായി ഉപയോഗിച്ചിരുന്ന ക്രൂശിത രൂപം പെട്ടെന്നൊരുനാൾ പിശാചിന്റെ പ്രതീകമായി മാറുന്നതിനു പിന്നിലെ ആധ്യാത്മിക അപകടത്തെയും അപചയത്തെയുംകുറിച്ച് ഇതിന്റെ പ്രചാരകർ ചിന്തിക്കാതിരിക്കുന്നത് ശരിയല്ല.

സാത്താന്റെ ജപമാലകൾ ഉണ്ടോ?
_________________________________
സാത്താൻ ആരാധനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സാത്താൻ ജപമാലകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മാത്രമാണ് പ്രചരിച്ച് തുടങ്ങിയത്. രണ്ട് തരത്തിലുള്ള ജപമാലകളാണ് സാത്താൻ ആരാധകരുടെ ഇടയിൽ നിലവിൽ ഉള്ളത്. ഒന്നാമതായി പതിമൂന്നുമണി ജപമാല. ഇത് തലയോട്ടിയുടെ ആകൃതിയിലുള്ള 13 മണികൾ നിശ്ചിത അകലത്തിൽ ചേർത്തുകെട്ടിയ മാലയാണ്. രണ്ടാമത്തെ തരം ജപമാലയിൽ 108 മണികൾ ഉണ്ട്. ഇവയുടെ മണികൾ തലയോട്ടിയുടെ ആകൃതിയിലല്ല. സാധാരണ മുത്തുകൾ പോലെയുള്ളവയാണ്. രണ്ടു ജപമാലകളുടെ അറ്റത്തും തലകീഴായുള്ള ക്രൂശിത രൂപങ്ങൾ ഉണ്ട്. ക്രിസ്തുവിനെ സാത്താൻ പരാജയപ്പെടുത്തി എന്ന് സൂചിപ്പിക്കാനാണത്രെ തലകീഴായി ക്രൂശിത രൂപം ഉപയോഗിക്കുന്നത്. ജപമാലയുടെ ലോക്കറ്റായി (മൂന്നും ചേരുന്ന കണ്ണി) അഞ്ച് ദളങ്ങളുള്ള നക്ഷത്രവലയമാണ് ഉപയോഗിക്കുന്നത്. ക്രൈസ്തവ ജപമാലയെ അനുകരിച്ച് നരകപിതാവിനോടുള്ള ജപം (സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെ പരിഹസിച്ചുകൊണ്ട്), അഷ്‌തേരായോടുള്ള പ്രാർത്ഥന (നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയെ ആക്ഷേപിച്ചുകൊണ്ട്), പൈശാചിക ത്രിത്വസ്തുതി എന്നിവ ചേരുന്നതാണ് ഈ ജപമാല. ഇതിലെ പല ആചാരങ്ങളും അശ്ലീലധ്വനിയുള്ളവയാണ്. സന്തോഷം, ദുഃഖം…

View original post 875 more words

Nelson MCBS

നിഴല്‍

(Malayalam Poem – Nizhal)

ഗുരു …

ശിഷ്യന്‍ …

മരം …

തണല്‍ …

ധ്യാനം …

ഇതുമാറിയതോര്‍ക്കണം!

ഗുരുവിനെ കൊന്നു .

ശിഷ്യനെ നാടുകടത്തി .

മരം മുറിച്ചുവിറ്റു.

പിന്നെ സൂര്യന്‍ അസ്തമിചിട്ടില്ല!

അടച്ചുവച്ച സുവിശേഷം –

തുറക്കാന്‍

ആരോ

നടന്നു വരുന്നുണ്ട് .

ദേ …

നിന്റെ നിഴല്‍ …

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

View original post

Nelson MCBS

കുള്ളന്റെ കര്‍ത്താവ്

(Malayalam Poem – Kullante Karthavu)

മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍!

ഗുരുവിനെ കാണണം.

ഒന്നു കണ്ടാല്‍ മതി.

വിസ്മയം പൂണ്ടവന്‍ നോക്കി,

ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍.

മരച്ചുവട്ടില്‍ നാഥന്‍.

വിളി!

വിളികേട്ടതും,

മനം തെളിഞ്ഞതും,

മരമിറങ്ങിയതും മായയല്ല!

സത്യം.

ചുങ്കo പിരിച്ചവന്റെയുള്ളില്‍-

ശുന്യനാകനൊരുള്‍വിളി…

പാതി സ്വത്തിനി അന്യര്‍ക്ക്.

പിരിച്ചെടുത്തതിരട്ടിയായി-

തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും .

ഗുരുവിന് പുഞ്ചിരി.

സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു –

“ഹൃദയം  ഭവനമല്ലോ….

അതിന്നു രക്ഷപെട്ടിരിക്കുന്നു”

നഷ്ട്ടങ്ങളുടെ രക്ഷ …

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

View original post

Nelson MCBS

“ഇതു ചതി”

(Malayalam Poem – Ithu Chathi)

എവിടെനിന്നാണി തുട്ടുകള്‍-

30 വെള്ളികാശ്.

ഇന്നു നിനക്കിതാരുതന്നു?

ആര്‍ത്തിപൂണ്ടന്നവന്‍-

വാരികൂട്ടിയ തുട്ടുകള്‍ തന്നെ ഇത്.

ചുംബനം പോലും നാട്യമായ്…

തുട്ടുകള്‍ കൂട്ടിയ തിടുക്കത്തില്‍,

തമ്പുരാന്‍ പോലും വസ്തുവായി.

സ്വന്തം ഗുരു.

ഗുരു വിങ്ങിയിരിക്കണം.

അരികത്തു നിര്‍ത്തിയവന്‍,

അകലത് നില്‍ക്കുന്നു…

ഒടുവില്‍-

മരം.

മരണം.

കുടലുപോലും പുറത്തുപോയി.

ഗുരുദക്ഷിണക്കു നന്ദി.

മൂകസന്ധ്യ പറഞ്ഞിരിക്കും-

” ഇതു ചതി “.

The_Betrayal

ഇതും ചതി …

 

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

View original post