അമല

Kavitha Nair

diaryമാസങ്ങളുടെ നിശബ്ദതയില്‍ ഇനി ചിലപ്പോള്‍ ഒരിക്കലും ഉയര്‍ന്നുകേള്‍ക്കില്ലാ എന്ന് ഞാന്‍ കരുതിയ ഒരു ശബ്ദമുണ്ട്‌. എന്‍റെതു തന്നെ.

ഈ ഭൂമുഖത്ത് കോടിക്കണക്കിന് ജീവികള്‍ ജനിച്ചുമരിച്ചു പോകുന്നു..

ചിലര്‍ സന്തോഷിച്ചു കഴിയുന്നു, ചിലര്‍ അല്ലാതെയും. സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കൃത്യമായ സന്തുലനം ആഘോഷിക്കുന്ന ഒരാളാണ് ഞാന്‍. ചിലപ്പോഴൊക്കെ അതോര്‍ത്ത് അത്ഭുതപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഇനിമേല്‍ എനിക്ക് വിധിച്ചിട്ടുള്ള ദിവസങ്ങളില്‍ ഞാന്‍ എന്തൊക്കെയാവും ചെയ്യുക എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പറ്റുമോ?

അനിശ്ചിതത്വം. അതല്ലേ ഈ ജീവിതത്തിന്‍റെ ഏറ്റവും വലിയ മനോഹാരിത..!

സ്വപ്നങ്ങളില്‍ ജീവിക്കുന്ന ചിലര്‍.. സത്യങ്ങളില്‍ തലചായ്ച്ചുറങ്ങുന്ന മറ്റുചിലര്‍. അവര്‍ക്കിടയില്‍ ചിരിച്ചുതള്ളാവുന്ന അന്തരമേയുള്ളൂ. ആത്യന്തികമായ സത്യം.. അങ്ങനെയൊന്നുണ്ടോ? ബുദ്ധനു തോന്നിയത്. അങ്ങനെയെങ്കില്‍ ലോകത്തില്‍ രണ്ടു ഗണങ്ങളല്ലേ ഉണ്ടാവൂ.. ആസക്തിയും വിരക്തിയും. ഒന്നിന്‍റെ പാരമ്യതയില്‍ അടുത്തതിനെ കാണാം. മറിച്ചും.

ജീവിതം, നീര്‍ക്കുമിള പോലെ.. അപ്പൂപ്പന്‍താടി പോലെ.. പനിനീര്‍പ്പൂവുപോലെ..  മെഴുകുതിരി പോലെ .. അങ്ങനെയെന്തിന്!!?

ഇരുട്ടോ വെളിച്ചമോ എന്തുകൊണ്ടല്ല!!?

അജ്ഞാതം,അനിര്‍വചനീയം.

ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത പേജിലേക്ക്..

അപ്രതീക്ഷിതം എന്നുകൂടെ എഴുതേണ്ടിയിരുന്നു. ഡയറി തീര്‍ന്നു. പുറത്തു മഴ പെയ്യുന്നതിന്‍റെ ശബ്ദം പതിയെ കേള്‍ക്കാന്‍ തുടങ്ങി. പേനയെടുക്കുമ്പോള്‍ ചെവിയടയും. പണ്ടുമുതലേ അങ്ങിനെയാണ് കേട്ടോ. മഴക്കാലത്തും മഞ്ഞുകാലത്തും പിടിപെടുന്ന പ്രത്യേകതരം ഒരു രോഗവും പേറി നമ്മുടെ ഈ കഥാനായകന്‍ ഇങ്ങനെ ജീവിച്ചുപോകുന്നു. ഇപ്പോള്‍ തീര്‍ന്നത് 2003ല്‍ പിറന്നാള്‍ സമ്മാനമായി കിട്ടിയ ചുവന്ന പുറംചട്ടയുള്ള ഡയറിയാണ്. നാലുവര്‍ഷത്തെ മഴയും മഞ്ഞും ഭദ്രമായടച്ചു. ഇനിയിത്..വില്‍പത്രങ്ങള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ക്കും മീതെ അയാള്‍ മാത്രം തുറക്കുന്ന…

View original post 265 more words

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s