അമ്മയിലേയ്ക്ക്

Kavitha Nair

1422970100199നിമിഷ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടണത്തിന്‍റെ ഒത്ത നടുവില്‍ കലക്ടറെറ്റിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അവളുടെ കുടുംബം താമസം മാറിയെത്തിയത്‌. അച്ഛന്‍ അവിടെയൊരു പൊതുമേഖലാ സ്ഥാപനത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയിരുന്നു. ആ പട്ടണത്തില്‍ ആദ്യമായി പൊങ്ങിവന്ന ഫ്ലാറ്റ് സമുച്ചയം അതായിരുന്നു. തൊണ്ണൂറ്റിമൂന്നില്‍ പണികഴിപ്പിക്കപ്പെട്ട നാലു നിലകള്‍ മാത്രമുള്ള ആ കെട്ടിടത്തില്‍ ഇന്നത്തെപ്പോലെ ലിഫ്റ്റോ, മുന്നില്‍ പൂന്തോട്ടമോ, വിശാലമായ കാര്‍ പാര്‍ക്കിങ്ങോ കുട്ടികള്‍ക്കായി കളിസ്ഥലമോ ഒന്നുമുണ്ടായിരുന്നില്ല. ഇളം മഞ്ഞ മൊസൈക് പതിച്ച തറകള്‍ അന്നൊക്കെ ആഡംബരത്തിന്റെ ചിഹ്നമായിരുന്നു. രണ്ടു ബ്ലോക്കുകളിലായി മുപ്പത്തിരണ്ടു കുടുംബങ്ങള്‍. നിമിഷയ്ക്കും ചേട്ടന്‍ നിര്‍മ്മലിനും അടുത്തുള്ള പോലിസ് ഗ്രൗണ്ടില്‍ കളിക്കാന്‍ നിറയെ കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാരും ദിവസവും രാവിലെ പല നിറത്തിലുള്ള യൂണിഫോമുകളില്‍ ഓട്ടോകളിലും സ്കൂള്‍ ബസുകളിലുമൊക്കെയായി പരസ്പരം യാത്രപറഞ്ഞു യാത്രയായി.

നാലാം നിലയിലുള്ള 16/B ഫ്ലാറ്റില്‍ ഇന്ന് നിമിഷയുടെയും നിര്‍മ്മലിന്റെയും അമ്മ മാത്രമേ ഉള്ളൂ. ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലുകാച്ചിത്തുടങ്ങിയ അതേ അടുക്കളയില്‍ അവരിന്നും പാചകം ചെയ്യുന്നു. ഇളം മഞ്ഞ മൊസൈക്കിന് മങ്ങലേറ്റിട്ടുണ്ട്, ഭിത്തികളിലെ ചായം മാറി. കൊച്ചുബാല്‍ക്കണിയില്‍ നിമിഷയുടെ അച്ഛന്റെ ചാരുകസേരയും കുറച്ചു ചെടികളും മാത്രം. അവരുടെ വൈകുന്നേരങ്ങള്‍ അവിടെയാണ്. വര്‍ഷങ്ങളായി. ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും നിമിഷയ്ക്ക് തോന്നും അമ്മയ്ക്കപ്പുറത്തു അച്ഛനും നില്‍ക്കുന്നുണ്ടെന്ന്.

പൂനെയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അവിടെത്തന്നെ ജോലി കിട്ടിയപ്പോള്‍ മുതല്‍ അവള്‍ അമ്മയെ നിര്‍ബന്ധിക്കുന്നതാണ് കൂടെ വരാന്‍. ചേട്ടന്‍ ലണ്ടന്‍ സ്വപ്നങ്ങളുമായി പറന്നിട്ടും ഒറ്റപ്പെടലിന്‍റെ ഒരു ലാഞ്ചന പോലും അമ്മയുടെ മുഖത്തു കണ്ടിട്ടില്ല…

View original post 304 more words

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s