ജപമാല ഗാനങ്ങള്‍

ജപമാല ആഘോഷപൂവ്വമാക്കാന്‍ , വേണമെങ്കില്‍ നന്മ നിറഞ്ഞ മറിയവും, ത്രിത്വസ്തുതിയും മറ്റും ഗാനരൂപത്തില്‍ ചൊല്ലാവുന്നതാണ്‍. ഓരോ രഹസ്യം ധ്യാനിക്കുമ്പൊഴും വെവ്വേറെ രീതികളിലെ ആലാപനവും സ്വീകരിക്കാവുന്നതാണ്‍.
ചില പ്രസിദ്ധമായ ഗാന രൂപങ്ങള്‍ ചുവടേ ചേര്‍ത്തിരിക്കുന്നു. ഗാനങ്ങള്‍ പാടിക്കേള്‍ക്കണമെങ്കില്‍ വരികള്‍ക്കു ചുവടെയുള്ള ഓണ്‍ലൈന്‍ പ്ലേയര്‍ ഉപയോഗിയ്ക്കാവുന്നതാണ്. അതല്ല, ഡൌണ്‍‌ലോഡ് ചെയ്തു കേള്‍ക്കണമെങ്കില്‍ പ്ലേയറിനെതിരെയുള്ള ലിങ്ക് ഉപയോഗിയ്ക്കാവുന്നതാണ്‍.

 

1. നന്മ നിറഞ്ഞ മറിയം
സ്വസ്തി നന്മ പൂരിതേ
നിന്നോടു കൂടെ നാഥനും
സ്ത്രീകളില്‍ അനുഗ്രഹീതേ
നിന്‍ കുമാരനേശുവും

പാപരഹിതയായ മേരീ
തമ്പുരാന്റെ അമ്മ നീ
പാപികള്‍ ഞങ്ങള്‍ക്കു വേണ്ടി
പ്രാര്‍ത്ഥിക്കേണമെപ്പൊഴും

ത്രിത്വസ്തുതി
താതനും സ്വപുത്രനും തന്‍ പാവനാത്മനും മുദാ
സ്തോത്രമേകിടുന്നു നിത്യ കാലവും നമോസ്തുതേ

2. നന്മ നിറഞ്ഞ മറിയം
നന്മ നിറഞ്ഞവളേ, മേരീ നിന്‍ നാമം
വാഴ്തി പാടുന്നു
പരിശുദ്ധ കന്യാ‍മാതാവേ
പാപികള്‍ ഞങ്ങള്‍ക്കായ് നിത്യം
നിന്‍ തിരു സുതനോടെന്നെന്നും
പ്രാര്‍ത്ഥിക്കണമേ തായേ നീ
എന്നെന്നും, മൃത്യുവിന്‍ നേരത്തും

ത്രിത്വസ്തുതി
നിത്യപിതാവിന്നും സുതനും റൂഹായ്ക്കും സ്തുതിയുണ്ടാവട്ടെ.
ആദിയിലെപ്പോലെ എന്നേയ്ക്കും ആമ്മേന്‍.

3. ഫാത്തിമാ ജപം
ആമ്മേ സ്വര്‍ഗ്ഗറാണീ, നാഥേ പ്രാര്‍ത്ഥിക്കേണമേ
പാപത്തില്‍ വീഴുന്ന മക്കളെ രക്ഷിയ്ക്കാന്‍
അമ്മേ സുതനോട് പ്രാര്‍ത്ഥിക്കേണമേ

Leave a comment