വിശുദ്ധ എവുപ്രാസ്യ

വി. എവുപ്രാസ്യ

വി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാനരംഗങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്‌. “ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നതാണ്‌ എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്‌?” യോഹന്നാനെക്കുറിച്ച്‌ പത്രോസിനോട്‌ യേശു പറയുന്ന വചനമാണിത്‌. അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞതെന്ന്‌ സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട. ജീവിച്ചിരിക്കുക എന്നതിന്‌ മറ്റൊരര്‍ത്ഥം കൂടിയുണ്ട്‌ എന്നു സാരം.

വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുമ്പോഴാണ്‌ അതിന്റെ അര്‍ത്ഥം കുറേക്കൂടി നമുക്ക്‌ തെളിഞ്ഞുകിട്ടുന്നത്‌. മരിച്ചിട്ടും എത്ര സജീവമാണ്‌ അവരുടെ ഓര്‍മ്മകളും അവര്‍ തെളിയിച്ച ദിപനാളങ്ങളും.

മരിച്ചിട്ട 68 വര്‍ഷം കഴിഞ്ഞ ഒരു അമ്മയുടെ ഓര്‍മ്മകളാല്‍ സമൃദ്ധമാവുകയാണ്‌ ഇന്ന്‌ നമ്മുടെ മനസ്സ്‌. ” മരിച്ചാലും മറക്കില്ലാട്ടോ” എന്ന്‌ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന എവുപ്രാസ്യമ്മയെ, മരിച്ചിട്ടും മറക്കാന്‍ കഴിയാത്തത്‌ നമുക്കാണ്‌.

ഉന്മാദത്തോളമെത്തുന്ന ഭക്തിയും സ്നേഹവും – അതായിരുന്നു എവുപ്രാസ്ൃമ്മയുടെപ്രത്യേകത. ഭാരതീയ പാരമ്പര്യത്തില്‍ അതിനെ ഭക്തിമാർഗ്ഗം എന്നു വിശേഷിപ്പിക്കും; ക്രിസ്തീയപാരമ്പര്യത്തില്‍ അത്‌ മിസ്റ്റിസിസത്തിന്റെ വഴിയും. അതിന്റെ എല്ലാ പ്രത്യേകതകളും ഈ സന്യാസിനിയുടെ ജീവിതത്തില്‍ കൃത്യമായി അടയാളപ്പെടുത്താനാകു.

കേരളസഭയുടെ കര്‍മ്മലാരാമത്തില്‍ വിരിഞ്ഞ ഏറ്റവും ചാരുതയാര്‍ന്ന വിശുദ്ധസൂനമാണ്‌ സി. എവുപ്രാസ്യ. പ്രാര്‍ത്ഥനയാലും തപോനിഷ്ഠയാലും ലാളിത്ൃത്താലും അലംക്ൃയതമായിരുന്നു വിശുദ്ധയുടെ ജീവിതം. ഈശോയെ വിട്ടുപിരിഞ്ഞ ഒരു നിമിഷം പോലും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സി.എം.സി. സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാള്‍ ആയിരുന്ന സി. ഫിദേലിസ്‌ പറയുന്നു: ” കര്‍മ്മല സന്യാസിനീ സമൂഹത്തിന്റെ കാരിസം എന്ത്‌ എന്നതിന്റെ റഫറന്‍സ്‌ ഗ്രന്ഥമായിരുന്നു വി. എവുപ്രാസ്യ.”

1877 ഒക്ടോബര്‍ 17-ന്‌ ഇലവുത്തിങ്കല്‍ ചേര്‍പ്പുക്കാരന്‍ അന്തോണി – കുഞ്ഞത്തി ദമ്പതികളുടെ ആദ്യത്തെ സന്താനമായി റോസ എന്ന എവുപ്രാസ്യ ജനിച്ചു. പരിശുദ്ധ അമ്മയുടെ കരം പിടിച്ച്‌ പ്രതിസന്ധികളെ തരണം ചെയ്ത്‌ ഒരു കന്യാസ്ത്രീ ആകുക എന്ന റോസയുടെ ആഗ്രഹം 1900 മെയ്‌ 24-ന്‌ പൂവണിഞ്ഞു. അങ്ങനെ റോസ, തിരുഹൃദയത്തിന്റെ സി. എവുപ്രാസ്യ ആയിമാറി. തുടര്‍ന്ന്‌ 1952 ആഗസ്റ്റ്‌ 29- ന്‌ ഈ ലോകത്തോട വിടപറയുന്നതുവരെ സസന്യയാസജീവിതസമര്‍പ്പണം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ സി. എവുപ്രാസ്യാ പരിശ്രമിച്ചു. സത്യത്തെ അനായാസം സ്വാംശീകരിക്കാനുള്ള പരിശുദ്ധമായ ശ്രമമാണ്‌ സന്യാസം എന്ന നിര്‍വചനത്തിന്‌ യോജിചുവിധം ജീവിതം ക്രമീകരിക്കുവാന്‍ എവുപ്രാസ്വ്യാമ്മയ്ക്ക്‌ സാധിച്ചു.

ഒരു ദിവ്യകാരുണ്യ, മിഷനറി എന്ന നിലയില്‍ നമുക്ക്‌ ഈ വിശുദ്ധയുടെ ജീവിതത്തില്‍ നിന്നും സ്വാംശികരിച്ചെടുക്കുവാ൯ സാധിക്കുന്ന മാതൃക എന്താണ്‌? അത്‌ തീര്‍ച്ചയായും ദിവ്യകാരുണ്യനാഥനോടുള്ള അടങ്ങാത്ത സ്നേഹമാണ്‌.

നമുക്ക്‌ ഇഷ്ടമുള്ളവരെ പ്രീതിപ്പെടുത്താന്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുകൂട്ടും? ഈശോ നമ്മുടെ പ്രിയപ്പെട്ടവനായിമാറുമ്പോള്‍, നമ്മുടെ ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും വളരെ ശ്രദ്ധയോടെ ചെയ്യുവാനായി നാം തയ്യാറാകും. ഈ ഒരു ബോധ്യം എവുപ്രാസ്ൃമ്മയുടെ ജീവിതത്തിലുണ്ടായിരുന്നു. ദിവ്യകാരുണ്യ ഈശോയോട്‌ സദാ അഭേദൃയമായ ബന്ധത്തില്‍ നെയ്തെടുത്തതായിരുന്നു എവുപ്രാസ്യമ്മയുടെ ആദ്ധ്യാത്മികത. പള്ളിയില്‍ എന്നും ആദ്യമെത്തുന്നതും അവസാനം പോകുന്നതും അമ്മയായിരുന്നു. എനിക്ക്‌ ഏക ആശ്വാസം എന്റെ ഈ ശോയുടെ അടുക്കല്‍ ചെല്ലുന്നതാകുന്നു’ എന്ന്‌ അമ്മ പറയുമായിരുന്നു. കേള്‍ക്കുന്നതെല്ലാം അവന്റെ സ്വരം. പ്രിയതമാ” എന്ന്‌, കാണാവുന്ന കാമുകനെ വിളിക്കാം. എന്നാല്‍, കാണാത്ത ഒന്നിനെ അങ്ങനെ വിളിക്കാന്‍നെഞ്ചുറപ്പ്‌ വേണം.

ഒരേയൊരു മുഖവും, ഒരേയൊരു സ്വരവും, ഒരേയൊരു ഹിതവും – അതായിരുന്നു എവുപ്രാസ്യമ്മയുടെ ജീവിതം. മറ്റൊരു കാഴ്ചനത്തെയും കാണാനാകാത്ത മട്ടില്‍ ആ കണ്ണും കരളുമെല്ലാം ദൈവത്തെയും ദൈവാനുഭവങ്ങളെയും കൊണ്ട്‌ നിറഞ്ഞിരുന്നു. എവുപ്രാസ്യമ്മയുടെ അതിവഹ്ൃദ്യമായ ഒരു ചിത്രമുണ്ട്‌. രാത്രിയില്‍ ഇടനാഴിയിലൂടെ നടക്കുന്നവര്‍ക്ക്‌ വെളിച്ചം നല്‍കാന്‍ ഒരു കയ്യില്‍ ജപമാലയും മറുകയ്യില്‍ വിളക്കുമായി നില്‍ക്കുന്ന ഒരു ശീലം അമ്മയ്ക്കുണ്ടായിരുന്നു. മനോഹരമായ ആ നില്‍പ്‌ ഒടുവിലിതാ ഒരു പ്രതീകമായി തീര്‍ന്നിരിക്കുന്നു.

“എന്റെ ദൈവവിളി സ്നേഹമാണ്‌” എന്ന്‌ കൊച്ചുത്രേസ്യാ പറഞ്ഞതുപോലെ, എന്റെ ദൈവവിളി സഹനമാണ്‌ എന്ന്‌ എവുപ്രാസ്യ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു.” നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന്‌ വി. പത്രോസിനോടുള്ള യേശുവിന്റെ ചോദ്ൃത്തിന്റെ ശരിയായ ധ്വനി, ” നീ എനിക്കുവേണ്ടി ത്യാഗം ഏറ്റെടുക്കുവാന്‍ സന്നദ്ധനാണോ’ എന്നാണ്‌. അത്‌ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയ അമ്മ സഹനങ്ങളും ത്യാഗങ്ങളും സ്വയം ഏറ്റെടുത്ത്‌ യേശുവിന്റെ മുമ്പില്‍സമര്‍പ്പിച്ചു.

കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളവര്‍ക്ക്‌ പരിചിതയല്ലായിരുന്നെങ്കിലും തൃശ്ശൂര്‍ അതിരൂപതയിലെ ഒല്ലൂര്‍ നാട്ടിലെയും പരിസരങ്ങളിലെയും ഓരോ വ്യക്തിക്കും സുപരിചിതയായിരുന്നു ചേര്‍പ്പുക്കാരന്റെ പുണ്യപ്പെട്ട കന്യാസ്ര്രീ. അവള്‍ പ്രാര്‍ത്ഥിക്കുന്ന അമ്മ, ചലിക്കുന്ന സ്ക്രാരി എന്നി അപരനാമങ്ങളിലും അറിയപ്പെട്ടിരുന്നു. ഈ വലിയ വിശുദ്ധയുടെ തിരുനാള്‍ അവളുടെ പുണ്യപാദങ്ങള്‍ പിഞ്ചെല്ലാനുള്ള ഓര്‍മ്മപ്പെടുത്തലാണ്‌ നമുക്ക്‌ നല്‍കുന്നത്‌. നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്‌ സ്വര്‍ഗ്ഗവസതിയില്‍ എത്തിച്ചേരാനാണ്‌. ധീരതയോടെ പാപത്തെ ചെറുത്തു തോല്‍പിച്ച്‌ പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതം നയിച്ച്‌ വിനയത്തിന്റെയും ലാളിത്ൃത്തിന്റെയും ചൈതന്യത്തില്‍ മുന്നേറാന്‍ വി. എവുപ്രാസ്യ നമ്മെ ഓരോരുത്തരെയും സമൃദ്ധമായി തന്റെ പ്രാര്‍ത്ഥനയാൽ സ്വര്‍ഗത്തില്‍ നിന്നു സഹായിക്കട്ടെ. ഇനിയും കേരളസഭയില്‍ അനേകം വിശുദ്ധര്‍ ജന്മമെടുക്കട്ടെ.

ശൂർപ്പണഖയും നങ്ങേലിയും

ദിവ്യയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. വീടിന് മുന്നിലെ ആ ചായക്കടയിൽ ഉണ്ടായിരുന്നവർ എല്ലാം ഞങ്ങളെ കണ്ടതും എഴുന്നേറ്റു പോയി. അവളോട്‌ മുറിയിൽ വിശ്രമിക്കാൻ പറഞ്ഞിട്ട് ഞാൻ അടുക്കളയിൽ ചെന്ന് ഒര് ചായ ഇട്ടു. യാത്രയുടെ ക്ഷീണം ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടെങ്കിലും അവളെ ഞാൻ ഈ സാഹചര്യത്തിൽ ഒറ്റക്ക് വിടാൻ ആകില്ല. ചായയുമായി ദിവ്യയ്ക്കു മുന്നിൽ ചെന്നയുടൻ , പെട്ടെന്ന് അവൾ ആ മെഡിക്കൽ റിപ്പോർട്ടെടുത്തു തറയിൽ എറിഞ്ഞു. എന്നിട്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. “സുപ്രിയേ.. എനിക്ക് എന്തിനാണ് ഇതൊക്കെ.. ഇനിയും ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ..? “ഞാനാ റിപ്പോർട്ട്‌ തറയിൽ നിന്നും എടുത്തു മേശമേൽ വച്ചു. ഞാൻ ആ ചായ അവൾക്ക് കൊടുത്തു. “എടി ദിവ്യയെ..നീ ചുമ്മാ ഇതൊക്കെ വലിച്ചെറിഞ്ഞു കളയല്ലേ.. ഇനിയും ടെസ്റ്റിന്റെ ആവിശ്യത്തിന് കൊണ്ട് പോകേണ്ടതാണ് ഈ റിപ്പോർട്ട്‌..! “”നീ മാത്രേ എന്നെ ഇങ്ങനെ സ്നേഹിയ്ക്കുന്നുള്ളു. നിനക്ക് ഞാൻ ഇതിനൊക്കെ എങ്ങനെ പ്രത്യുപകാരം ചെയ്യും. എനിക്ക് അറിയില്ല. “സങ്കടം കൊണ്ട് അവൾ തലതാഴ്ത്തി, ഞാൻ അവളെ ആശ്വസിപ്പിക്കാൻ ആ കട്ടിലിൽ ഇരുന്നു.”ഓ.. നിന്റെ ഒര് പ്രത്യുപകാരം.. !ഒന്ന് പൊടി പെണ്ണേ..!നീ എനിക്ക് അങ്ങനെ ആണോ..? നീ എന്റെ ചങ്കത്തി അല്ലേ.. !! “ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. “സുപ്രിയ.. നീ ശൂർപ്പണഖയെയും, നങ്ങേലിയെയും പറ്റി കേട്ടിട്ടുണ്ടോ..? പണ്ട് സ്കൂളിൽ നമ്മൾ പഠിച്ചിട്ടുണ്ട്..? “”ഓർമ ഇല്ലടി..! അതൊക്കെപണ്ട് പഠിച്ചതല്ലേ..? ഓർത്ത് വക്കാൻ ആർക്കാ നേരം.. അല്ല.., നീ ഇപ്പോ എന്തിനാ അവരെയൊക്കെ പറ്റി പറയുന്നത്..? “”കാരണം ഉണ്ട്. ഞാനും ഇപ്പോ അവരെ പോലെ അല്ലേടി..? “”ദിവ്യയെ.. !നീ എന്താ ഉദേശിച്ചത്‌..? എനിക്ക് മനസിലായില്ല.. “”ഇവരെ രണ്ട് പേരെയും നിനക്ക് ഓർമയില്ലെ ..? എങ്കിൽ പറയാം..! “”ഇല്ല.. ! പറ.. “” ശൂർപ്പണഖ.. !രാമായണത്തിലെ രാക്ഷസരാജാവായ രാവണന്റെ സഹോദരിയാണ് . പണ്ട് ശ്രീരാമലക്ഷ്മണന്മാർ സീതയോടൊന്നിച്ചു ദണ്ഡകാരണ്യത്തിൽ കഴിയുമ്പോൾ ശൂർപ്പണഖ അവരെ കാണുവാൻ ഇടയായി. വിധവയായ ശൂർപ്പണഖ ശ്രീ രാമനെ കണ്ടതും അവളിൽ പ്രണയം ഉണ്ടായി. അവൾ വേഷം മാറി ചെന്ന് അവളുടെ ഇംഗിതം ശ്രീരാമനിൽ അറിയിച്ചു. അദ്ദേഹം വിവാഹിതനാണെന്നും അടുത്ത് ഉണ്ടായിരുന്ന ഭാര്യയായ സീതയെ കാട്ടിക്കൊടുത്തു. സീതയുടെ സൗന്ദര്യം കണ്ടു അമ്പരന്നു പോയ ശൂർപ്പണഖ അവൾ ജീവിച്ചിരിക്കെ ശ്രീരാമൻ തന്നെ വിവാഹം ചെയ്യില്ല എന്ന് കരുതി അവളുടെ നേരെ ചീറിയടുത്തു. ഇത് കണ്ട ലക്ഷ്മണൻ അവളുടെ മൂക്കും, മാറിടവും ഛേദിച്ചു. ഒര് സ്ത്രീയ്ക്ക് നേരിട്ട അപമാനമാണ് അത്. “ദിവ്യയെ.. നീ ആവശ്യമില്ലാതെ എന്തോക്കെയോ ചിന്തിച്ചു കുട്ടുവ ഇപ്പോ..ഒര് രാക്ഷസി അല്ല നീ.. കേട്ടോ..!!ശരി അപ്പോ പിന്നെ നങ്ങേലിയോ..? “എന്റെ മറുപടി കെട്ടു അവൾ ചിരിച്ചു..” നങ്ങേലിയെ അറിയില്ലേ..? അവളാണ് പെണ്ണ്.. !! പണ്ട് കേരളചരിത്രത്തിൽ നിലനിന്ന അനാചാരങ്ങളിൽ ഒന്നാണ് മുലക്കരം. കേരളത്തിൽ ചേർത്തല എന്ന സ്ഥലത്ത് ജീവിച്ചു എന്നു കരുതുന്ന ഒര് പെണ്ണ്. ആ കാലത്ത് താഴ്ന്ന പെണ്ണുങ്ങൾക്ക് മാറുമറയ്ക്കാൻ നികുതി കൊടുക്കണം. മുലക്കരം പിരിക്കാൻ എത്തിയ അധികാരികൾക്ക് തന്റെ രണ്ട് മുലകൾ അരിവാൾ കൊടുത്തു ഛേദിച്ചു ചേമ്പിലയിൽ വച്ചു കൊടുത്തു. തുടർന്ന് രക്തം വാർന്നു മരിച്ചു. അവളുടെ ചിതയിൽ ഭർത്താവും ചാടി മരിച്ചു. “”ദിവ്യയെ..മതി..!! മതി. !!നിർത്തിക്കേ. !! നീ ചുമ്മാ ഓരോന്ന് പറഞ്ഞ് എന്റെ മനസിലെ വിഷമം കൂട്ടാതെ.. !!നിനക്ക് ഇതൊക്കെ എങ്ങനെ പറയാൻ ആകുന്നു..? ഇവരെ പോലെ ഒക്കെ അല്ല നീ..അത് മനസിലാക്കു.. അവരുടെ കാലഘട്ടവും, സാഹചര്യവും അപ്പോ വേറെ ആയിരുന്നു. ഇന്ന് അങ്ങനെ ആണോ..? “”ആരുപറഞ്ഞു..? ഇന്നും അങ്ങനെ ആണ്..രീതികൾ മാറിയെന്നു മാത്രം. അവർക്ക് ഉണ്ടായതും എനിക്കു ഉണ്ടായതും ഒരേ കാര്യങ്ങൾ തന്നെ ആണ്. പക്ഷേ സാഹചര്യങ്ങൾ വ്യത്യസ്‍തമാണെന്ന് മാത്രം..ഇവിടെ ഒര് പെണ്ണിന് അവളുടെ മാറ് ശരീരത്തിന്റെ ഭാഗമാണ്,,, !! മാതൃത്വത്തിന്റെ ഭാഗമാണ്…!!അവളുടെ അഴകാണ്..!! അത് അവളിൽ നഷ്ടമാകുമ്പോൾ അവൾക്കു ഉണ്ടാകുന്ന മാനസികവും, ശാരീരികവുമായ വേദന പറഞ്ഞറിയിക്കാൻ ആകില്ല സുപ്രിയേ…ആർക്കും.. !എന്റെ മോൾക്ക് ഞാൻ രക്തം പാലായി പകർന്നു തന്ന എന്റെ മാറിടം. ഒര് പെണ്ണിനെ സംബന്ധിച്ച് അവളുടെ മാറ് അഭിമാനമാണ്,,! അഴകാണ് അതിനെ കാമകണ്ണുകളിലൂടെ നോക്കികാണുന്നത് വിഡ്ഢികളുടെയും, കാമഭ്രാന്തൻമാരുടെയും കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് വിശന്നു കരയുന്ന തന്റെ കൊച്ചിന് പാല് കൊടുക്കാൻ പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പറ്റാത്തത്. പെണ്ണിനെ സംബന്ധിച്ച് അവളുടെ മാറ് ദൈവികമാണ്.ശൂർപ്പണഖയെയും നാങ്ങേലിയെയും പോലെ തന്നെയാണ് ഞാനും.. !! “എന്നെ നോക്കി ദിവ്യ ചിരിച്ചു. അവളുടെ ചിരിയിൽ എന്തോക്കെയോ ഉള്ളതായി എനിക്ക് തോന്നി. അവളുടെ ചിരി അതിരുകടന്നു പിന്നെ അവളുടെ മുഖം മാറി കരച്ചിലിലേക്കു പോയി. അവൾ പൊട്ടി കരഞ്ഞു. ഞാൻ അവളെ എന്റെ മടിയിൽ കിടത്തി. തലയിൽ കൈവച്ചു പറഞ്ഞു.”പോട്ടേ.. നീ ചുമ്മാ ഓരോന്ന് ചിന്തിച്ചു മനസ്സ് സങ്കടപെടുത്താതെ.. ” “സുപ്രിയ..എന്റെ രവിയേട്ടൻ മരിച്ചിട്ട് ഇപ്പോ പത്ത് വർഷം കഴിഞ്ഞു. അതിന് ശേഷം ഞാൻ എന്റെ മോള് അച്ചുനെ പഠിപ്പിച്ചത് വളരെ കഷ്ടപ്പെട്ടാണ്. അതും മറ്റൊരു വിവാഹം പോലും കഴിയ്ക്കാതെയും, മറ്റാരെയും ആശ്രയിയ്ക്കാതെയുമാണ്. അതിന്റെ ഇടക്ക് പലപ്പോഴും പുനർവിവാഹം കഴിക്കാൻ പലരും പറഞ്ഞു, എനിക്ക് തോന്നിയില്ല. ഇപ്പോ അച്ചു ബാംഗ്ലൂർ പഠിക്കുവാ.. അവൾക്ക് ഇതുവരെ എനിക്ക് അർബുദം ആണെന്ന് അറിയില്ല, എന്റെ മാറു ഓപ്പറേഷൻ ചെയ്തൂന്നും പറഞ്ഞിട്ടില്ല.നീ കാണുന്നില്ലെ ദിവസവും അവൾ എന്നെ ഫോൺ വിളിക്കുന്നത്..? അവൾക്ക് എന്നോട് സംസാരിക്കാതെ ഇരിക്കാൻ ആവില്ല, ഇപ്പോളും ഞാൻ കൂടെ വേണം. അവൾ എങ്ങാനും ഇതറിഞ്ഞാൽ അവളുടെ മനസ്സ് തകർന്നു പോകും. അവൾക്ക് ഞാനല്ലേ ഉള്ളു. ഞാൻ കൂടെ അവൾക്ക് നഷ്ടമായാൽ.. ദൈവമേ.. എനിക്ക് ഓർക്കാൻ ആവില്ല അത്. അവൾക്കു ആദ്യായിട്ട് അമ്മിഞ്ഞ കൊടുത്തതല്ലേ ഞാൻ. മാറില്ലാത്ത എന്നെ കണ്ടാൽ അവൾക്കു അത് സഹിക്കില്ല.. എനിക്ക് പിന്നെ അവളുടെ കരച്ചിൽ സഹിക്കാൻ ആവില്ല.ഒര് വിഷമം ആണ് ഇപ്പോ ഉള്ളത് ജനിക്കുമ്പോതൊട്ട് എന്റെ ശരീരത്തിലെ ഒര് ഭാഗം.. അത് ഇപ്പോ എന്റെ ശരീരത്തു ഇല്ലന്ന് ഓർക്കുമ്പോൾ ഒര് വേദനയാ മനസ്സിൽ.. അത് മനസിലാക്കണേൽ ആ സാഹചര്യം അനുഭവിച്ചാലേ അറിയൂ… ഈശ്വരാ.. ആർക്കും ഈ അവസ്ഥ വരാതിരിയ്ക്കട്ടെ.. “ദിവ്യ കരഞ്ഞു കൊണ്ട് അവളുടെ വിഷമം എന്നോട് പറഞ്ഞു. ഞാൻ അവൾക്ക് ആശ്വാസം പകർന്നു. “നീ സങ്കടപെടാതെ. ഇത് അത്ര വലിയ അസുഖം ഒന്നുമല്ല. തുടക്കത്തിലേ നമ്മൾ ശ്രദ്ധിച്ചത് കൊണ്ട് രക്ഷപെട്ടു. ഇനി നീ പേടിക്കാൻ ഒന്നുല്ല. അച്ചു അടുത്ത മാസം വരുമ്പോൾ ഞാൻ അവളെ പറഞ്ഞു മനസിലാക്കാം. നമുക്ക് ഇടക്കിടക്കു ചെക്കപ്പിന് പോണം പൂർണമായി ഇത് മാറ്റണം. എത്രയോ കൊച്ചു കുട്ടികൾക്ക ഈ അസുഖം വരുന്നത്. അതും ഈ കൊച്ച് പ്രായത്തിൽ..അവരൊക്കെ എങ്ങനെ ഈ വേദന സഹിക്കും..? അതോർക്കുമ്പോൾ ചങ്കിൽ തീയാ..അല്ല ദിവ്യയെ..,ആ ചായക്കടയിലെ ആളുകൾ നമ്മളെ കണ്ടതും എന്തിനാ എഴുന്നേറ്റു പോയത്..? “”അതോ..? ഒര് പെണ്ണ് ഇത്രേം വർഷം ഒറ്റക്ക് ഒര് വീട്ടിൽ കഴിയുമ്പോൾ കണ്ണെടുക്കാതെ കഴുകന്മാർ നോക്കിയതല്ലേ..? ഈ വീട്ടിൽ ആര് വരുന്നു, പോകുന്നു എന്നൊക്കെ ? എന്നെ പറ്റി അപവാദങ്ങൾ, പരദൂഷണവും, പുരുഷൻമാർക്കിടയിൽ ഉണ്ടാകാം.ഇനി ഇപ്പോ അവർക്കും മനസിലായി കാണും. എന്നെ നോക്കിയിട്ട് കാര്യമില്ലെന്നു..എന്റെ കാര്യങ്ങൾ ഒക്കെ നാട്ടിൽ പാട്ടായി കാണും. ഒര് പെണ്ണായി പിറന്നാൽ ഒറ്റക്ക് സമൂഹത്തിൽ ജീവിച്ചു പോകാൻ കുറച്ചൊക്കെ റിസ്ക്‌ ഉണ്ട്. ഏതായാലും ഇവിടെ വരെ ഈശ്വരൻ എത്തിച്ചു, ഇനിയങ്ങോട്ടും ഈശ്വരൻ കൂടെ കാണും..അല്ലേടി..? “”ഒന്ന് പോടീ.. ഞാനുണ്ടാകും നിന്റെ കൂടെ.. !!അവളെ മടിയിൽ കിടത്തി ഞാൻ തലയിൽ തലോടി.

മുരളി.ആർ.

Murali R.

നിയോഗം

ഇന്ന് സൗമ്യയുടെ കല്യാണമാണ്. കസേരകൾ നിരത്തിയിട്ട ആ വലിയ ഓഡിറ്റോറിയത്തിലേക്ക് ഞാൻ കേറി ചെന്നു. ചുവന്നവിരി പാതയിലൂടെ ഞാൻ മുന്നോട്ട് നടന്നു. പരിചയമുള്ള ആരെയും ഞാൻ കണ്ടില്ല. ഞാൻ കസേരകളുടെ കോണിലെ മുൻ നിരയിൽ ലക്ഷ്യം വച്ചുനടന്നു. ഒര് കസേരയിൽ ഇരുന്നു. പൂക്കളാൽ നിർമ്മിതമായ ആ കല്യാണമണ്ഡപം നോക്കി. എന്റെ മനസ്സിൽ വല്ലാത്ത സന്തോഷം വന്നു നിറഞ്ഞു. ഞാൻ എന്റെ ഫോൺ എടുത്ത് ഒഴിഞ്ഞ ആ കല്യാണമണ്ഡപം നോക്കി ഒര് ഫോട്ടോ എടുത്തു. വാട്സ്ആപ്പിലെ കോളേജ് ഗ്രൂപ്പിൽ അത് പോസ്റ്റ്‌ ചെയ്തു. കൂടെ അവളുടെ കല്യാണത്തിന് ഞാൻ വന്നതായും അടിയിൽ കുറിച്ചു. പലരും അറിഞ്ഞിരുന്നില്ല അവളുടെ കല്യാണത്തെപറ്റി. ചിലർ ആശംസകൾ നേർന്നു, മറ്റുചിലർ വിളിക്കാത്തത് ഓർത്ത് പരിഭവം പറഞ്ഞു. അതിൽ ഒരാൾ പഴയ ഒര് കോളേജ് ഫോട്ടോ പോസ്റ്റ്‌ ഇട്ടു. അതിൽ സൗമ്യ സാരി ഉടുത്തു നിൽക്കുന്നതായി കണ്ടു. ആ ഫോട്ടോയിൽ അവളുടെ കൂടെ ഗോകുൽ ഉണ്ടായിരുന്നു. അപ്പോഴാണ് ഗോകുലിനെ പറ്റി ഞാൻ ഓർത്തത്‌. ഗോകുലിന്റെ ആത്മഹത്യ ദിനത്തെ കുറിച്ച് ഓർമ്മകൾ മനസിലേക്കു കടന്നു വന്നു. അന്ന് അവടെ നിന്നും വരുമ്പോൾ എന്റെ കൂടെ സൗമ്യ മാത്രേ ഉണ്ടായിരുന്നുള്ളു.ഞങ്ങൾ ഹോസ്റ്റലിലേക്ക് കേറി. ഞാൻ അവളുടെ കൂടെ വരുമ്പോൾ എന്നോട് അവൾ ഒര് വാക്ക് പോലും മിണ്ടിയില്ല, എനിക്ക് അറിയില്ല അതിന്റെ കാരണം . ഒര് പക്ഷേ അവളുടെ മാനസികാവസ്ഥ അങ്ങനെ ആയിരിയ്ക്കാം . ഞങ്ങൾ മുറിക്കുളിലേക്ക് കേറി.സ്റ്റെപ് കേറി വന്നതിന്റെ ക്ഷീണം കാരണം ഞാൻ കട്ടിലിൽ പോയി ഇരുന്നു. സൗമ്യ ഉടനെ മുറിയുടെ വാതിൽ അടച്ചു. “സൗമ്യേ.. നീ എന്തിനാ വാതിൽ അടച്ചത്..? “”എനിക്ക് വയ്യ..വാതിൽ തുറന്നിരുന്നാൽ ആരേലും കേറി വരും, ആരോടും സംസാരിക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ ഇപ്പോ .എനിക്ക്തല വേദന ഉണ്ട്.കുറച്ചു നേരം കിടക്കണം. “”നീ കിടന്നോ..നിന്നെ ആരും ശല്യം ചെയ്യില്ല.അതിന് വാതിൽ അടക്കേണ്ട.. ! “”വാതിൽ അടയ്ക്കണം..! “അവൾ എന്നോട് ദേഷ്യപ്പെട്ടു..അവളുടെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു. എന്തോ അവളുടെ മനസ്സിൽ ഉള്ളതായി എനിക്ക് തോന്നി. “സൗമ്യേ..!നീ അതിന് ഇത്രയ്ക്കു ദേഷ്യപ്പെടേണ്ട കാര്യം എന്താ..? നീ വാതിൽ അടച്ചോ..!കുറച്ചു കാറ്റ് കിട്ടട്ടെ എന്ന് കരുതി ഞാൻ പറഞ്ഞുന്നേ ഉള്ളു. ” അവൾ വാതിൽ അടച്ചു. കട്ടിലിൽ കിടക്കാൻ ഒരുങ്ങി. “അല്ല,, നീ കുളിക്കുന്നില്ലേ..? കുളിക്കാതെ ആണോ കിടക്കാൻ പോണേ..? “”കുളിക്കണം.., ! “അവൾ എന്റെ മുഖത്തേക്ക് നോക്കിയില്ല. ഒര് മടുപ്പൻ മട്ടിൽ മറുപടി കൊടുത്തു. ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു അവളുടെ പക്കൽ ചെന്നു. “എടി മോളെ..,നിനക്ക് എന്ത് പറ്റി..?രാവിലെ മുതലേ ഞാൻ കാണുന്നു. ആ മരണ വാർത്ത അറിഞ്ഞപ്പോൾ തൊട്ട് നീ ആകെ അപ്സെറ്റ് ആണ്. എന്താ പറ്റിയത് നിനക്ക്..? “”ഒന്നുല്ല.. !നിനക്ക് തോന്നുന്നതാ..! “”നിന്നെ എനിക്ക് കോളേജ് മുതലേ അറിയാം, നിന്റെ മനസും. ഞാൻ നിന്നിൽ ഒര് കാര്യം ശ്രദ്ധിച്ചു..!ആ മരണ വീട്ടിൽ വച്ചു എല്ലാവരും കരഞ്ഞു നീ മാത്രം കരഞ്ഞില്ല. വരുന്ന വഴിയ്ക്കു വച്ചു ഒര് വാക്ക് പോലും നീ എന്നോട് മിണ്ടിയുമില്ല. ഇപ്പോ ദേ എന്നോട് പതിവില്ലാതെ ദേഷ്യപെടുന്നു, എന്ത നിനക്ക് ഉണ്ടായത്..? കാര്യം പറ..? “സൗമ്യയുടെ കണ്ണുകൾ നിറഞ്ഞു. അവൾ വിങ്ങി പൊട്ടി കരഞ്ഞു. എനിക്കു മുന്നിൽ ഇനിയും പിടിച്ച് നില്ക്കാൻ അവൾക്ക് ആയില്ല . “ആതിരേ,, നിനക്ക് അറിയില്ല.. ഞാൻ നിന്നോട് മറച്ചു വച്ചു പലതും. “” എന്താ നീ ഉദേശിച്ചത്‌..? കാര്യം പറ..? “”ഇന്ന് ഞാൻ അവസാനമായി അവനെ കണ്ടു. ചുറ്റും ആളുകൾക്ക് നടുവിൽ ആ ചില്ല് കൂട്ടിൽ. അവന്റെ തണുത്തുറഞ്ഞ ശരീരത്തെ ഞാൻ കാണുമ്പോഴും അവൻ എന്നെ നോക്കി ചിരിച്ചില്ല. ആ പതിവ് ചിരി ഞാൻ കണ്ടില്ല. അതെ അവൻ മരിച്ചു.ചില്ല് കൂട്ടിനുമീതെ ഞാൻ ആ മലർവാലയം വെയ്ക്കുമ്പോഴും എന്റെ കൈകൾ വിറച്ചു. എനിക്ക് ചുറ്റും എല്ലാവരും കരഞ്ഞു. പക്ഷേ, എന്റെ ഉള്ളിലെ കണ്ണീരിന്റെ ഉറവ അപ്പോളേക്കും വറ്റിവരണ്ടിരുന്നു. എനിക്കറിയില്ല കരയാൻ,അതും അവനെ നോക്കി.” ഒര് ഭ്രാന്തിയെ പോലെ അവൾ എന്നോട് എന്തോക്കെയോ പറഞ്ഞു. ഞാൻ അവളെ നിയന്ത്രിക്കാൻ പോയില്ല. അവളുടെ മനസിലെ സങ്കടങ്ങൾ അണപൊട്ടി ഒഴുകി. “സൗമ്യേ.. നമ്മൾക്ക് എന്ത് ചെയ്യാൻ ആകും, എല്ലാം സംഭവിച്ചു പോയില്ലേ..? ഇപ്പോ പറഞ്ഞിട്ട് എന്ത് കാര്യം..? അല്ല ആ മരണ വീട്ടിൽ വച്ച് നീ കരയാൻ മേലാരുന്നോ..? “”ഇന്നലെ ഞാൻ കരഞ്ഞു. ഒരുപാട് കരഞ്ഞു. പക്ഷേ, ഇന്നിപ്പോൾ അത് പറ്റുന്നില്ല. ഒര് തുള്ളി കണ്ണീർ പോലും പൊഴിയ്ക്കാൻ. ! “”അതെന്താടി.. സൗമ്യേ..? “” എനിക്ക് അറിയില്ല. ഒര് പക്ഷേ, എന്റെ മനസിന്റെ ഉള്ളിൽ പ്രണയത്തിന്റെ ഒര് തരി കനൽ ഇപ്പോളും അണയാതെ എരിയുന്നുണ്ടാവണം .” “എന്താ നീ പറയുന്നത്..?എനിക്ക് ഒന്നും മനസിലായില്ല.. !! “”ഞാൻ നിന്നോട് പറയാതെ മറച്ചു വച്ച പ്രണയം. ഞങ്ങൾ കാത്തുവച്ച പ്രണയം. അതെ.. !ഞങ്ങൾ പ്രണയിച്ചിരുന്നു,. “” നിങ്ങൾ പ്രണയിച്ചു എന്നോ..?അതെന്താ എന്നോട് പറയാതെ ഇരുന്നത്..? “”എന്തിന്..? ദേ കണ്ടില്ലേ.. ഇന്ന് അവൻ ജീവനോടെ ഉണ്ടോ..? “”എങ്കിൽ പിന്നെ നീ നിന്റെ സങ്കടം കരഞ്ഞു തീർക്ക്. ഇങ്ങനെ എല്ലാം മനസിന്റെ ഉള്ളിൽ അടക്കി പിടിച്ചിരുന്നാൽ നീ ആകെ തകർന്നു പോകും. പിന്നെ നിന്നെ പിടിച്ചാൽ കിട്ടില്ല. നിന്റെ ജീവിതം തന്നെ മാറി പോകും. ഒരിക്കലും തിരിച്ചു പിടിക്കാൻ ആവാത്ത വിധം “”അതെ.. എനിക്ക് അറിയാം.! ഞാൻ കരയും. എന്നാലും എനിക്ക് മനസിലാകുന്നില്ല എന്തിനാണ് അവൻ ആ കടുംകൈ ചെയ്തത്..?അവന് അതിനും മാത്രം എന്ത് വിഷമം ആണ് മനസ്സിൽ ഉണ്ടായത്..? “”സൗമ്യേ.. അവനെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചു. അവൻ കഞ്ചാവ് മാഫിയയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞ്. “”ഇല്ല.. അവൻ അങ്ങനെചെയ്യില്ല. എന്റെ അറിവിൽ അവൻ അങ്ങനെ ഒര് കാര്യത്തിന് മുതിരില്ല.”” അതേടി.. രണ്ട് ദിവസം മൊത്തം അവനെ പോലീസ് സ്റ്റേഷനിൽ വിചാരണ ചെയ്തു. അവൻ നിരപരാധി ആണെന്ന് പിന്നെയാണ് മനസിലായത്. അതിന് ശേഷം അവനെ വെറുതെ വിട്ടു. “”അവനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. കോളേജിൽ പഠിക്കുമ്പോൾ പോലും മദ്യപാനമോ , പുകവലിയോ യാതൊരു ദുശീലത്തിനും പോയിട്ടില്ല. പിന്നെ കഞ്ചാവ്..? അതെനിക്ക് വിശ്വസിക്കാൻ ആവുന്നില്ല.. !! “”ഇവന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് കേട്ടത്.അഞ്ച് കിലോ ആണ് പിടിച്ചത്, കുമളി ചെക്‌പോസ്റ്റ് കടക്കുമ്പോൾ ആണ് പോലീസ് പിടിച്ചത്. അയാൾക്ക് വേറെന്തോ വാങ്ങിക്കാൻ കുമളിവരെ പോകണം എന്ന് പറഞ്ഞപ്പോൾ കൂടെ പോയതാണ് അവൻ . പക്ഷേ അവൻ ഈ കഞ്ചാവിനെ പറ്റി അറിയില്ലാരുന്നു. അങ്ങനെ അവനെയും പോലീസ് പിടിച്ചു. “”അപ്പോ.. ഗോകുലിനെ അയാൾ വഞ്ചിക്കുക ആയിരുന്നു അല്ലേ.? “”അതെ സൗമ്യേ.. ആ പാവം ഒന്നും അറിഞ്ഞിരുന്നില്ല.. “”അവന്റെ മനസ്സ് എത്ര മാത്രം വിഷമിച്ചു കാണും. ഇനി അവന് സമൂഹത്തിൽ ഇറങ്ങി നടക്കാൻ ആകുമോ..?ആരും അവൻ പറയുന്നത് വിശ്വസിക്കില്ല.ഓരോ കുത്തുവാക്കുകൾ പറഞ്ഞുകാണും,,.! എല്ലാരും അവനെ ഒറ്റപ്പെടുത്തി കാണും…! വീട്ടുകാരുടെയും, നാട്ടുകാരുടെയും മുന്നിൽ നിന്നും രക്ഷപെടാൻ അവൻ ഈ വഴി തിരഞ്ഞെടുത്തത്..!എന്നാലും അവന് ഈ വഴിയേ കണ്ടോള്ളോ..?അവന്റെ അവസാന നിമിഷം പോലും എന്നെ പറ്റി അവൻ ചിന്തിച്ചില്ല. എന്നോട് മനപ്പൂർവം പറയാത്തതാണ്. ഒര് വാക്ക് എന്നോട് പറഞ്ഞിരുന്നു എങ്കിൽ അവനെ ഞാൻ പിന്തിരിപ്പിച്ചേനെ.. “അവൾ പൊട്ടിക്കരഞ്ഞു എന്റെ മുന്നിൽ. എനിക്ക് അവളുടെ ആ സങ്കടം സഹിക്കാൻ ആയില്ല . “”പോട്ടെടി.. എല്ലാം വിധി ആണെന്ന് കരുതിക്കോ.. ! “”എന്നാലും അവനെ ഞാൻ സന്തോഷത്തോടെ മാത്രേ കണ്ടിട്ടുള്ളു.അവൻ ഇങ്ങനെ ഒര് കടുംകൈ ചെയ്യും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എന്നാലും എന്റെ ഗോകുൽ.. !! ഇനി അവൻ ഇല്ല.. അവനില്ലത്ത ലോകത്ത് ഞാനും ജീവിക്കില്ല..!തീർച്ച..! “അവൾ മേശമേൽ വച്ചിരുന്ന കത്തി എടുത്തു. ഞാൻ അവളെ ദേഷ്യത്തിൽ വിളിച്ചു. “സൗമ്യേ..!!..കത്തി അവിടെ വെയ്ക്കു.. “എന്റെ ദേഷ്യം കണ്ടവൾ ഒര് നിമിഷം നിന്നു. ഞാൻ അവളുടെ കൈയിൽ നിന്നും ആ കത്തി പിടിച്ചു വാങ്ങിച്ചു. അവൾ സങ്കടം കൊണ്ട് എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. “നീ നിന്റെ മനസിനെ മാറ്റിയെടുക്കണം. ഞാൻ പറയുന്നത് നിനക്ക് ആദ്യമൊക്കെ ഉൾകൊള്ളാൻ ആവില്ല,. എനിക്ക് അറിയാം. എങ്കിലും നീ എല്ലാം സഹിച്ചു പഴയപോലെ ആകണം. അവനോട് നിനക്ക് ഉണ്ടായിരുന്ന പ്രണയം ഒര് സ്വപ്നമായി കാണണം. അതിനെ നീ മറക്കണം.. !അതിന് നിനക്ക് പറ്റും. ഇതൊക്കെ നിയോഗമാണ് മോളെ.. ! അങ്ങനെ കണ്ടാൽ മതി. സ്നേഹിക്കുന്നവർ എല്ലാം ഒന്നിയ്ക്കുന്നില്ല,.! “”എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ആതിരേ… എങ്കിലും ഞാൻ ശ്രമിക്കാം. അവന്റെ ഓർമ്മകൾ ആണ് മനസ്സ് മുഴുവൻ. “” മോളെ.. ആദ്യമൊക്കെ അങ്ങനെ ആണ് പിന്നെ എല്ലാം മാറും കാലത്തിന്റെ ഒഴുക്കിൽ പെട്ടു നമ്മൾ നീന്തും. ഭാവിയിൽ പഠിച്ചു ജോലിയ്ക്ക് കേറി കഴിഞ്ഞ് , പുതിയ പ്രശ്നങ്ങൾ, പുതിയ ആളുകൾ, പുതിയ സാഹചര്യം, എല്ലാം നമ്മളെ മാറ്റിയെടുക്കും തീർച്ചയായും..,! ഒരുപക്ഷേ അന്ന് ഈ എന്നെ പോലും നീ ഓർക്കണം എന്നില്ല.. മനസിലാക്കു..അത് ഉൾകൊണ്ട് ജീവിക്കാൻ നോക്ക്. എല്ലാം നിന്റെ നന്മക്കാണ് പറയുന്നത്.. ! “എന്റെ ആ വാക്കുകൾ അവൾക്കു ആശ്വാസമായി,നിറഞ്ഞ കണ്ണുകളോടെ അവൾ എനിക്ക് ആരികിൽ ഇരുന്നു. എങ്കിലും അവളുടെ മനസിന്റെ വേദന മാറ്റാൻ കുറച്ചു മാസങ്ങൾ വേണ്ടിവന്നു. പലപ്പോഴും അവൾ ഇരുട്ടിന്റെ മറവിൽ കരഞ്ഞു എങ്കിലും അവൾ ഒടുവിൽ തിരിച്ചറിഞ്ഞു യഥാർത്ഥ ജീവിതത്തെ പറ്റി. ആരോ എന്റെ തോളിൽ വന്നു കൈവച്ചു. പെട്ടെന്ന് ഞെട്ടി ഉണർന്നു ഞാൻ ആ പഴയ ഓർമയിൽ നിന്നും തിരികെ വന്നു. എനിക്ക് മുന്നിൽ ഒര് പെൺകുട്ടി ആയിരുന്നു അത്. “ചേച്ചി കല്യാണ പെണ്ണിന്റെ മുറിയിലേക്കു വിളിക്കുന്നു. “ഞാൻ ആ പെൺകുട്ടിയുടെ കൂടെ സൗമ്യയുടെ മുറിയിലേക്ക് ചെന്നു. എന്നെ കണ്ടയുടൻ മുഖത്തു നിറഞ്ഞ സന്തോഷത്തോടെ അവൾ ഓടി വന്നു. എന്നെ കെട്ടിപിടിച്ചു, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ആ കണ്ണീർ തുടച്ചു. അവളോട്‌ സംസാരിക്കാൻ തുടങ്ങും മുമ്പേ മുറിക്ക് പുറത്ത് നിന്നും ഒരാൾ വിളിച്ചു. “മോളെ..,മണ്ഡപത്തിലേക്ക് പെണ്ണിനെ കൊണ്ട് വരാറായി. “ഞാൻ അവളുടെ കൈപിടിച്ചു കല്യാണമണ്ഡപത്തിലേക്ക് നടന്നു. മണമേടയിൽ അവളെ ഇരുത്തി. അവൾക്ക് അരികിൽ ഞാൻ ചേർന്ന് നിന്നു ഒര് തണലായി. കഴുത്തിൽ താലി ചാർത്തി കഴിഞ്ഞു. ആ താലിയെ കണ്ണുകളിൽ വച്ചു നമസ്കരിച്ചിട്ടു അവൾ എന്നെ മേൽപൊട്ടു നോക്കി. നറു പുഞ്ചിരി നൽകികൊണ്ട് ഞാൻ അവളുടെ തലയിൽ തലോടി…” Best of luck.. 👍

മുരളി.ആർ.

Murali R

പരിഭവം

ഫേസ്ബുക്കിലെ ഗ്രൂപ്പിൽ ഞാനൊരു കഥ പോസ്റ്റ്‌ ചെയ്തത്. പലരും ലൈക്‌ അടിച്ചു പോകുന്നുണ്ടെങ്കിലും ആരും ഒര് ആശംസ വാക്കോ, ‘ഇഷ്ടപ്പെട്ടു’ എന്ന കമെന്റോ അതിൽ ഇട്ടില്ല.രണ്ട് മണിക്കൂറോളം ഞാനെന്റെ ഫോണിൽ നോക്കി ഇരുന്നു. പലരുടെയും കഥകൾ വായിച്ച് നോക്കി. അതിലെ ലൈക്‌സും, കമെന്റ്സും എന്നിൽ അസൂയ ജനിപ്പിച്ചു. സമയം ഒരുപാട് കടന്നു പോയി. ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോളാണ് എന്റെ ഫോണിൽ ഒര് നോട്ടിഫിക്കേഷൻ ട്യൂൺ ഞാൻ കേട്ടത്. ആരോ കമന്റ്‌ ഇട്ടതാകും എന്നു ഞാൻ ഊഹിച്ചു . ഉടനെ ഞാൻ കഴിക്കുന്നത് പകുതിയ്ക്കു നിർത്തി കസേരയിൽ നിന്നും എഴുന്നേറ്റു പൈപ്പിൽ ചെന്ന് കൈകഴുകി. വേഗം മേശമേൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ കൈയിൽ എടുത്തു. ഫേസ്ബുക്കിലെ ആ നോട്ടിഫിക്കേഷൻ മെസ്സേജിലേയ്ക്കാണ് ആദ്യമേന്റെ ശ്രദ്ധ പോയത്.ആരോ എന്റെ കഥക്ക് കമന്റ്‌ കൊടുത്തിരിക്കുന്നു. ഞാൻ സ്ക്രോൾ ചെയ്തു നോക്കി.കമന്റ്‌ മെസ്സേജ് കണ്ടില്ല. “നോ നെറ്റ്‌വർക്ക് ” എന്നും മാത്രം എഴുതി കാണിച്ചു. “ഏട്ടൻ ഇന്നലെ ഫോൺ എടുത്ത് നോക്കിയിരുന്നു, അപ്പോൾ വെല്ലോം കുരുത്തക്കേടും ചെയ്തു വച്ചോ.. അറിയില്ലല്ലോ.. ശോ.. !”ഫോണിലെ ടവർ സിഗ്നൽ കാണിക്കുന്നുണ്ട് , പക്ഷേ, ഫോണിലെ 2G സിഗ്നൽ കാണിക്കുന്നില്ല. ഞാൻ ഐഡിയ നെറ്റ് ബാലൻസ് ഡയൽ ചെയ്തു നോക്കി. പെട്ടെന്ന് ഫോണിൽ ഒര് മെസ്സേജ് പ്രത്യക്ഷപെട്ടു, “നോ ബാലൻസ്.. !”ഇന്നലെയോടെ എന്റെ നെറ്റ് ബാലൻസ് തീർന്നിരുന്നു, ഇന്നലെ ഞാൻ കഥ എഴുത്തിൽ മുഴുകിയത് കൊണ്ട് ആ കാര്യം മറന്നു പോയി.അപ്പോൾ പിന്നെ രാവിലെ ഉപയോഗിച്ചത് മെയിൻ ബാലൻസ് ആയിരുന്നോ…?”ശോ.. ! “മെയിൻ ബാലൻസിൽ നൂർ രൂപയോളം ഉണ്ടായിരുന്നു. ഒറ്റയടിയ്ക്കാണ് ആ നൂർ പോയത്.ആരോട് പറയാൻ..?ദേഷ്യവും, സങ്കടവും മനസ്സിൽ മാറിമാറി വന്നു. ഫോണെടുത്തു മേശമേൽ എറിഞ്ഞു. അത് തെന്നി നീങ്ങി മേശയുടെ മൂലയിലേക്ക് പോയി. വീണു, വീണില്ല എന്ന ഭാവത്തിൽ എന്റെ ഫോൺ മേശയുടെ വക്കത്തു അഭ്യാസം നടത്തി. “ഫോൺ താഴെ വീഴുമോ..?അഞ്ച് വർഷമായി ഉപയോഗിക്കുന്ന ഫോണാ.. ഇതുവരെ ഒര് കേടും ഉണ്ടാക്കിയിട്ടില്ല. ഇത് എങ്ങാനും പൊട്ടിയാൽ രവിയേട്ടൻ പുതിയത് വാങ്ങിയും തരില്ല. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി ഇതുവരെ ഒര് പുതിയ ഫോൺ വാങ്ങി തരാൻ ഏട്ടന് മനസ്സ് വന്നില്ല. “പിറുപിറുത്തു കൊണ്ട് ഞാൻ പതിയെ മേശക്കരികിൽ ചെന്നു.എന്റെ കൈ നീട്ടിപിടിച്ചു എങ്കിലും അവസാന സ്പർശം പോലെ എന്റെ വിരലുകളെ തട്ടി ഫോൺ താഴേക്ക് പതിച്ചു. മിഴിച്ചകണ്ണുകളോടെ ഞാൻ വായ തുറന്നതും ഫോണിന്റെ ചില്ലുകൾ നാലുപാടും തെറിച്ചു വീണു. എന്റെ ചങ്കിടിപ്പ് നിന്നുപോയി, പെട്ടെന്ന് ഞാൻ കാലുമടക്കി തറയിൽ ഇരുന്നു. മേശയുടെ താഴെ പൊട്ടിയ ഫോണും, ചില്ലുകളും, തെറിച്ചു പോയ ബാറ്ററിയും എന്നെ നോക്കി കരഞ്ഞു. വിഷാദ മുഖത്തോടെ മേശയുടെ അടിയിലേക്ക് ഇഴഞ്ഞു ചെന്നു. ഞാൻ ആ ഫോണും ചില്ലുകളും, ബാറ്ററിയും കൈയിൽ കോരി എടുത്തു ഞാൻ നോക്കി. ആദ്യായിട്ട് അച്ഛൻ വാങ്ങി തന്നതാ..ഗാലക്സി സാംസങ് 2G !അതും കോളേജിൽ പഠിക്കുമ്പോൾ.. ഇനി ഇവൻ ഇല്ലല്ലോ എന്റെ ജീവിതത്തിൽ.ഞാൻ പോലും അറിയാതെ എന്റെ കണ്ണുകളിൽ നിന്നും അടർന്ന കണ്ണീർ അതിന്റെ ചില്ലുകളുടെ മേലിൽ വീണു. ഒര് ആദരാഞ്ജലികൾ അർപ്പിച്ച കണക്കേ.. !ഒരുപാട് വട്ടം അലസമായി എറിയുകയും, അറിയാതെ താഴെ വീണിട്ടുണ്ടെങ്കിലും ഒരിക്കലും ഇവൻ എന്നെ ചതിച്ചിട്ടില്ല,..! പൊട്ടിയിട്ടില്ല…!ഈ ദിവസം എന്റെ ജീവിതത്തിൽ മറക്കാൻ ആവാത്തതാണ്. എന്റെ ദേഷ്യം..,!എന്റെ അലഷ്യമായ രീതി..! ഇതൊക്കെ കൊണ്ടാണ് ഇവൻ എന്നെ വിട്ട് പോയത്.ജീവൻ ഇനിയും ബാക്കി ഉണ്ടോയെന്നു അറിയാൻ ഞാൻ ഉടനെ ബാറ്ററി ഇട്ടു നോക്കി. പവർ ബട്ടൺ ഞാൻ ഒണാക്കി നോക്കി.ഒര് അനക്കവും ഇല്ല. തീർന്നു എല്ലാം. ! എല്ലാം അവസാനിച്ചു. ഇനി ഇവൻ ഉണരില്ല. സാംസങ് എന്ന് ഡിസ്‌പ്ലേയിൽ തിളങ്ങി ഉണരുന്ന ആ വർണങ്ങൾ , ആ ശബ്ദങ്ങൾ ഇവനിൽ നിലച്ചു. ഞാൻ അതെടുത്തു മേശമേൽ വച്ചു. ഒര് മരണ വീടിന്റെ ഭാവത്തിൽ ഞാൻ കട്ടിലിലേക്ക് ചെന്നിരുന്നു. പക്ഷേ, എന്റെ കണ്ണുകൾ മേശമേലിരിക്കുന്ന എന്റെ ഫോണിൽ തന്നെ ആയിരുന്നു.. കട്ടിലിൽ കിടന്നു ഞാൻ കരഞ്ഞു. ഒര് കൊച്ചു കുട്ടിയെ പോലെ..ഒരുപാട് കരഞ്ഞു. ഞാനറിയാതെ എപ്പോളോ ഞാൻ കരച്ചിലിൽ നിന്നും ഉറക്കത്തിലേക്ക് തെന്നി പോയി.ഒര് കോളിങ് ബെൽ ശബ്ദം കേട്ടു ഞാൻ ഉണർന്നു. കട്ടിലിൽ നിന്നും എഴുന്നേറ്റു നടന്ന് വാതിൽ തുറന്നു. രവിയേട്ടൻ ആയിരുന്നു അത്.. “എന്താടി.. ഫോൺ സ്വിച്ച് ഓഫ്‌ ആക്കിയത്..? ഞാൻ എത്ര വട്ടം വിളിക്കണം നിന്നെ ഫോണിൽ..? “തിരിച്ചു മറുപടി ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടന്നു. രവിയേട്ടൻ എന്റെ കൈയിൽ പിടിച്ചു വലിച്ചു. “എടി നിന്നോട് ആണ് ചോദിച്ചത്..? രാധേ..!! “നനഞ്ഞ കണ്ണുകളോടെ ഞാൻ രവിയേട്ടന്റെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്തെ വിഷമം രവിയേട്ടന് സംശയം ഉണ്ടാക്കി.. “രാധേ എന്ത്പറ്റി..? നിന്റെ ഫോൺ എവിടെ..? “വിഷമിച്ചു കൊണ്ട് ഞാൻ മേശമേൽ എന്റെ കൈനീട്ടി. മേശപുറത്ത് പൊട്ടിയ ചില്ലു കഷ്ണങ്ങളും, എന്റെ ജീവനില്ലത്ത ഫോണും കണ്ടതും ഏട്ടൻ എന്നോട് പറഞ്ഞു. “കണക്കായി പോയി. അങ്ങനെ തന്നെ വേണം. !!ഇന്നലെ എന്തായിരുന്നു അവളുടെ ജാഡ.. ഞാൻ ആ ഫോൺ ഒന്ന് എടുത്തപ്പോൾ എന്നെ തോടിച്ചില്ല.. എന്തോരു കഥ എഴുത്തല്ലാരുന്നോ..?മനുഷ്യനെ രാത്രി ഉറക്കിയും ഇല്ല. ഇപ്പോ ശല്യം തീർന്നു.. സമാധാനം.. !! “ചിരിച്ചു കൊണ്ട് രവിയേട്ടൻ കൈകഴുകാൻ പൈപ്പിന്റെ അടുത്തേക്ക് ചെന്നു, കൈകഴുകി മേശപ്പുറത്തു വന്നിരുന്നു. ഞാൻ ദേഷ്യത്തിൽ രവിയേട്ടന്റെ മുഖത്തു നോക്കി. “എടി.. നീ എന്താ..എന്നെ നോക്കി ദഹിപ്പിയ്ക്കുല്ലോ..? ചോറ് വിളമ്പടി.. കഴിച്ചിട്ട് പണിയ്ക്കു പോട്ടെ..! “ഒന്നും മിണ്ടാതെ ഞാൻ ചോറ് വിളമ്പി, കണ്ണുകൾ നിറഞ്ഞു മേശമേൽ ഓരോ തുള്ളികളും വീണു. ഏട്ടൻ ദേഷ്യപ്പെട്ടതുകൊണ്ടാണോ..? അതോ.. ഫോൺ പൊട്ടിയത് കൊണ്ടാണോ..?അറിയില്ല.. ഞാൻ ചിണുങ്ങി കരഞ്ഞു. ഏട്ടൻ എന്നെയോ, ഫോണിനെയോ മൈൻഡ് പോലും ചെയ്തില്ല. രവിയേട്ടൻ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റു പോയി കൈകഴുകി, ഒര് വാക്കു പോലും മിണ്ടാതെ ബൈക്ക് എടുത്ത് പുറത്തിറങ്ങി.ഞാൻ വാതിൽ അടച്ചിട്ടു കട്ടിലിൽ പോയി ഇരുന്നു.”അല്ലേലും എന്റെ മനസ്സ് മനസിലാക്കാൻ ഏട്ടന് ഇതുവരെ അറിയില്ല. ഞാൻ ഈ വീട്ടിൽ വെറും അടിമ മാത്രം.വീട്ടുപണി ചെയ്യാനും, വെച്ചുവിളമ്പി തരാനും , ഏട്ടനെ നോക്കാനും മാത്രം ഒര് യന്ത്രം.എന്നെ പണിക്കും വിടില്ല..എങ്ങും വിടില്ല..”വീട്ടിൽ ഒറ്റക്ക് ഓരോന്ന് പറഞ്ഞു കൊണ്ട് ഞാൻ കരഞ്ഞു. മേശമേൽ പൊട്ടി കിടക്കുന്ന ഫോണിനെ നോക്കി. എന്റെ കരച്ചിൽ നിർത്താൻ ആയില്ല. വീണ്ടും കരഞ്ഞു. “ആകെ ഉണ്ടായിരുന്ന ഒര് നേരം പോക്കായിരുന്നു എന്റെ ഫോൺ.. ഇനി അതും ഇല്ല., ! “ഞാൻ കലി അടക്കി വച്ച് അടുക്കളയിലേക്കു ചെന്നു,രാത്രിയിലേയ്ക്ക് ഉള്ള ഭക്ഷണം റെഡി ആക്കാൻ. ഒരുപാട് നേരം കഴിഞ്ഞു.. ——————————————–കോളിങ് ബെൽ ശബ്ദം കേട്ടു ഞാൻ വാതിൽ തുറന്നു. രവിഏട്ടൻ ആയിരുന്നു. “എന്താടി.. നിന്റെ മുഖം വീർപ്പിച്ചു വച്ചേക്കുന്നത്,നിന്റെ പരിഭവം മാറിയില്ലേ ..? “ഞാൻ ഒന്നും മിണ്ടിയില്ല,,പിണങ്ങി പോയി കസേരയിൽ ഇരുന്നു, എന്റെ ഫോണിന്റെ ചില്ലു കഷ്ണങ്ങൾ പെറുക്കി എടുത്തു. എന്റെ പുറകെ വന്ന രവിയേട്ടൻ ഒര് കവർ എന്റെ മുന്നിൽ കൊണ്ട് വച്ചു. “ഇതെന്ത ഏട്ടാ..? “”നീ നോക്കടി പെണ്ണേ.. ! “ഞാൻ അത് വാങ്ങി തുറന്നു നോക്കി. ഒര് പുതിയ ഫോൺ.. !”ഇതെന്താ ഏട്ടാ..? ഇതേതാ.. ഈ പുതിയ ഫോൺ..? “”ഞാൻ ഒരെണ്ണം വാങ്ങി നിനക്ക് വേണ്ടി. ഉച്ചക്ക് നിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അതാ ഞാൻ ഒന്നും മിണ്ടാതെ പോയത്.”ഏട്ടന്റെ ആ വാക്കുകൾ വല്ലാതെ എന്നെ വിഷമിപ്പിച്ചു. ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു ഏട്ടനെ നോക്കി. എന്താ കണ്ണുകൾ പതിവുപോലെ നിറഞ്ഞു ഒഴുകി. “എന്തടി പെണ്ണേ..? ദേ.. വീണ്ടും കരയുന്നു..നീ കരച്ചിൽ നിർത്ത് !! “ഏട്ടൻ എന്നെ നോക്കി ചിരിച്ചു..”ഒന്ന് പോ.. ഏട്ടാ..! “ഞാൻ ഏട്ടനെ കെട്ടിപിടിച്ചു.. ഏട്ടൻ ഏട്ടൻ എന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു. “എടി പെണ്ണേ.. ഇനി നിന്റെ പരിഭവം മാറിയല്ലോ..?ഇനി നീ ഇഷ്ടം പോലെ കഥ എഴുതിക്കോ..ഇന്നലെ നിന്റെ ഫോണിൽ നെറ്റ് ഓഫർ തീർന്നിരുന്നു, അത് നോക്കാനാ ഞാൻ നിന്റെ ഫോൺ എടുത്തത്..ആ നെറ്റ് ഓഫറും ഇപ്പോ ചെയ്തിട്ടുണ്ട് കെട്ടോ..2G ഫോൺ മാറ്റി 4G ഫോൺ ആക്കിട്ടുണ്ട്. കെട്ടോ.. ! “”ഇഷ്ടായി.. ഒരുപാട് ഇഷ്ടായി.. താങ്ക്സ് രവിയേട്ടാ..! “

മുരളി.ആർ.

Murali R.

മുടി

ആ സ്ത്രീയുടെ മുഖം മനസ്സിൽ നിന്നും മായാതെ തന്നെ കിടന്നു. പെട്ടെന്ന്, പുറകിലൂടെ വന്നെന്നെ ചേർത്തു കെട്ടിപിടിച്ചിട്ട് ഹരിയേട്ടൻ പറഞ്ഞു.”എന്താണെന്നറിയില്ല, ഇന്നെന്തോ നിനക്കൊരു പ്രത്യേക സൗന്ദര്യം..?”എന്റെ കഴുത്തിൽ മെല്ലെ ചുംബിച്ചു കൊണ്ടു ഏട്ടൻ അത് പറയുമ്പോൾ, വല്ലാത്തൊരു തണുപ്പ് എനിക്കു അനുഭവപ്പെട്ടു. ഉടനെ ഞാൻ ഏട്ടനോട് ചോദിച്ചു. “ഇന്നെന്താ എന്റെ ഏട്ടന് പതിവില്ലാത്തൊരു റൊമാൻസ്..?””ഒന്നുല്ലടി, നിന്റെ ഈ ഇടതൂർന്ന മുടിയിഴകൾ കാണുമ്പോൾ നിന്നെ ചേർത്ത് കെട്ടിപ്പിടിക്കാനൊരു മോഹം. എന്തോ, നിന്നെ പിന്നിലൂടെ നോക്കുമ്പോ വല്ലാത്ത അഴക്. അല്ല, എന്താ എനിക്കെന്റെ ഭാര്യയെ കെട്ടിപിടിക്കാനും മേലെ..?””അതല്ല ഏട്ടാ.. ഏട്ടൻ ജോലി കഴിഞ്ഞു വന്നപ്പോ തന്നേ, എന്നോട് അത്രയ്ക്ക് സ്നേഹമോ..? എന്നോർത്ത് ചോദിച്ചു പോയതാ.. ശരി, ഏട്ടൻ ഇരിക്ക്. ഞാൻ ചായ എടുക്കാം.” അടുക്കളയിലേക്ക് പോയി ചൂടുള്ള ചായയുമെടുത്തു ഞാൻ വരുമ്പോൾ ഏട്ടൻ മുറിയിലേക്ക് പോയിരുന്നു. ചായ ഞാൻ കൊടുത്തതും, ഏട്ടനോട് എന്റെ മനസ്സിൽ ഉള്ളതു പറയണോ..? വേണ്ടയോ..? എന്ന ചോദ്യം മാറിമാറി വന്നു.”നീയെന്തോ ആലോചിക്കുന്നുണ്ടല്ലോ..? എന്താടി പെണ്ണേ, എന്താണേലും പറയ്‌..””അല്ല, അതുപിന്നെ.. ഇന്നു ഞാനൊരു ചേച്ചിയെ കണ്ടു. കണ്ടാല് അവർക്കധികം പ്രായം തോന്നിക്കില്ല. പക്ഷേ.. തലയിൽ തീരെ മുടി ഇല്ല.””അയിന്.. നിനക്കെന്താ..? അവര് നോക്കിക്കോളുമല്ലോ..?””അതല്ല ഏട്ടാ.. ഇവരെ പോലുള്ളവർക്ക് എന്റെ മുടി മുറിച്ചു കൊടുത്താലോ എന്നൊരു തോന്നല്, ഏട്ടനോട് ചോദിക്കാതെ ഞാനെങ്ങനെയാ..” ഞാൻ അത് പറയുമ്പോൾ അതുവരെ ചായ കുടിച്ചുകൊണ്ട് ഇരുന്ന ഏട്ടൻ എന്തൊ ആലോചനയിൽ മുഴുകി. എന്നെ ഒന്നു നോക്കിട്ട് പറഞ്ഞു. “മ്മ്.. സാരമില്ല, നല്ലതാ.. മുടിയല്ലേ, വീണ്ടും വളർന്നോളും. നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യ്.” എന്നോട് അത് പറഞ്ഞതും മിച്ചമുള്ള ചായ കുടിച്ചിട്ട് ഏട്ടൻ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി. എനിക്കും എന്തോ വല്ലാത്തൊരു സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു. ഏതൊരു കാര്യവും പരസ്പരം പങ്കുവെക്കുമ്പോൾ കിട്ടുന്ന ആ ആനന്ദം. ✍🏻: മുരളി.ആർ.