ഒരുമ – ഒരു നാലുവരി കവിത

ഒരുമയിന്നൊരു കാവ്യമായിതോ മർത്യനെ

കാലപ്പഴക്കമുള്ളൊരുചെറു കാവ്യം,

നിൻ നെടുവീർപ്പിനാൽ സാഫല്യമായൊരാ

കർമവിശേഷണസംപൂജ്യ കാവ്യം .

അർത്ഥ വിശദീകരണം :-

മനുഷ്യ മനസുകളിലുണ്ടായിരുന്ന ഒരുമയുടെ കെട്ടുകൾ പൊട്ടിതുടങ്ങിയിരിക്കുന്നു ഇന്ന് . അതിപ്പോൾ വലിയൊരു കാവ്യമായി എന്നാണ് കവിയുടെ വിശദീകരണം ,അതിനർത്ഥം ഇപ്പോൾ ആ ഒരുമ പല മനസ്സുകളിലും ഇല്ല എന്നു തന്നെയാണ് . യന്ത്രവത്കരിച്ചതിൽ പിന്നെ പുസ്‌തകത്തെയും കവിതകളെയും എന്തിനേറെ ഭാഷയെ പോലും സ്നേഹിക്കുന്ന ആളുകളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു എന്നു കൂടി കവി ഇവിടെ പറയാതെ പറഞ്ഞു പോകുന്നു . പിന്നെയും കവി പറയുന്നു കർമവിശേഷസംപൂജ്യ കാവ്യമെന്നു , അതിനു കാരണം കർമ സാഫല്യം ഉണ്ടാകുന്ന വേളയിൽ എല്ലാവരും നെടുവീർപ്പിടാറുണ്ട് അതു സത്കർമങ്ങൾ ആണെങ്കിലും ദുഷ്കർമങ്ങൾ ആണെങ്കിലും അത് നമ്മൾ പൂർത്തീകരിച്ചു എന്നുള്ളത് കൊണ്ടാണ് അങ്ങനെ നമ്മൾ ചെയ്യുന്നത് . ഇവിടെ കവി പറയാൻ ഉദ്ദേശിക്കുന്നത് ഒത്തൊരുമയില്ലാതെ മറ്റുള്ളവനെ ചതിച്ചും കൊള്ളയടിച്ചും ജീവനെടുത്തും സമൂഹത്തിൽ വാഴുന്ന ചില ജന്മങ്ങളെ ചൂണ്ടിയാണ് . അവരിൽ ഇല്ലാത്ത വിശേഷണമായ ഒത്തൊരുമയേയും സ്നേഹവും അതില്ലാത്തതുകൊണ്ട് സമൂഹത്തിൽ നടക്കുന്ന ക്രൂരതകളെയും ആകുന്നു . ഈ നാലു വരികളിലൂടെ വലിയൊരു സാമൂഹ്യ പ്രശ്നത്തെയാണ് കവി ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നതും .

ഒരുമ – ഒരു നാലുവരി കവിത. — MY LITTLE DIARY.

കറുപ്പിനഴക്

എൻ നിറമല്ലെന്നുടെ വിധിയാളൻ എൻ മനസ്സാണെന്നുടെ ഭവിഷ്യകാലം തീരാരോധനമില്ലിനിയെന്നുടെ – നിറമിനിയെന്നുടെ മനസ്സാണേ. കണ്ടു ഞാനീലോകംനീളെ- കറുപ്പേകിയ വൻകോട്ടമതിൽ . –AMB

Malayalam poem. കവിത – കറുപ്പിനഴക് — fabulous life

“Nizhal”

തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാതെ സ്വന്തം നാടും വീടും സ്നേഹിതരെയും പ്രിയ പ്രണയിനിയെയും വിട്ട് കാലത്തിന്റെ കാരങ്ങളിലേക് ഇറങ്ങി ചെല്ലുന്ന ഒരു മനുഷ്യജന്മദിത്തിൻ കഥ പറയും വരികൾ ഇത്. “നിഴൽ” **********നിഴൽ നിലാവത്തു പൂത്ത നീർമാതളം പോലെയാകുന്നിതെന്നിൽ നിൻഓർമകൾ പുകുന്നിടം തേടിയോടുമാദേശാടനക്കിളി തൻ പാട്ടു പോലവേകാലങ്ങൾ നീക്കി യാമങ്ങൾ താണ്ടിപുള്ളുവൻ പാട്ടിന്റെ ഈണങ്ങൾ തേടിഅലഞ്ഞീടുമാ നാളുകൾ തൻ ഓർമകലേന്തി ചക്രവാളങ്ങൾ തേടിയൊരാത്രയിൻ മദ്ധ്യേകാലം കടം ചോദിച്ചിതെൻമാനസം തന്നിലെ പ്രേമത്തിൽ കണ്ണികൾകെട്ടു പൊട്ടിച്ചിതെൻ മാറ്റത്തിൻ നാളുകൾശേഷിക്കും കാലത്തിൽഭൂമിതൻ നെറുകയിൽ നേരിയ […]

“Nizhal” – A malayalam poem. — MY LITTLE DIARY.