ലോകം — SEA LEVEL

സിഗററ്റു വലിക്കുന്നതും മദ്യപിക്കുന്നതും ആരോഗ്യത്തിന് ഹാനീകരാണ്. വാർത്താ ചാനലുകളിലെ സംവാദങ്ങൾ കേൾക്കുന്നത് ബുദ്ധിക്ക് ഹാനീകരമാണ്. റിയാലിറ്റി ഷോകൾ കാണുന്നത് ആത്മാവിന് ഹാനീകരമാണ്. വാർത്താ ചാനലുകൾ ഒരു കാരണവശാലും കുട്ടികളെ കാണിക്കരുത്. അത്തരം ചാനലുകൾ മുഴുവൻ പഠിപ്പിക്കുന്നത്, എങ്ങനെ സത്യത്തെ വളച്ചൊടിച്ച് കള്ളമാക്കാമെന്നും, കള്ളത്തെ വാദിച്ച് വിജയിപ്പിക്കാം എന്നുമാണ്. ഒരാൾ അയാൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയോ മതത്തിന്റെയോ തെറ്റുകൾ ഒരിക്കൽ പോലും അംഗീകരിക്കരുതെന്നാണ് ഇതിൽ നിന്നും പഠിക്കുന്നത്. ഇവിടെ ലോജിക്കല്ല പ്രധാനം ബഹളമാണ്. …

ലോകം — SEA LEVEL