മഴയായ് നീ…

മഴയത്താലോലം
മിഴിയാത്തൊലോലം
മഴയായ് മിഴിനീരോ
ചൊരിയുന്നോരോളം .

കണ്ണിമവെട്ടതെൻ
കാന്തനെകണ്ടുഞ്ഞാൻ
കാതങ്ങൾ താണ്ടിയെൻ
അകമിഴിയാൽ നിന്നെ .

കരളിൻ മൃദുപദലം
ചൊരിയും മമമധുരം
നുണയാനിനിയെന്നും
കാത്തീടാം നിന്നെ .

©parvathy bhuparthy.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

പുലർകാലേ എൻ കണ്ണിമകൾ
തഴുകിയുണർത്തും ഹിമകണം നോക്കവേ,
വിദൂരതയിൽ കണ്ടു ഞാൻ
നിൻ മുഖമൊരു പുഷ്പമായി വിടരുന്നതുപോലെ,
മഞ്ഞിൽ വിരിഞ്ഞൊരെൻ പുഷ്പമായിന്നു നീ
എന്നിലേക്കലിയുന്നതു പോലെ.

Author: parvathy bhuparthy

Credit: https://parvathybhuparthy.art.blog/2020/09/03/%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%be/