മാലാഖ (Malakha) || Malayalam Short Film 2020 || Society of Nirmala Dasi Sisters

തൃശൂർ അതിരൂപതയുടെ ജീവകാരുണ്യത്തിന്റെ മുഖമാണ് അതിരൂപതയിലെ ഉപവിപ്രവർത്തനസ്ഥാപന ങ്ങളായ പീസ് ഹോം, മേഴ്‌സി ഹോം, ക്രിസ്റ്റീന ഹോം, ഗ്രേസ് ഹോം, സെൻറ് ജോസഫ് ഹോം, മെന്റൽ ഹോം, ഡാമിയൻ, ഹോം ഓഫ് ലവ് തുടങ്ങിയവ. മദർ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും എളിയവരുടെ ഇടയിൽ 50 വർഷത്തോളമായി ആരാലും അറിയപ്പെടാതെ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നിരവധി സന്ന്യാസിനിമാരുണ്ട്. അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവും വിളങ്ങാടച്ചനും ചേർന്ന് രൂപപ്പെടുത്തിയ നിർമ്മലദാസി സമൂഹത്തിലെ സഹോദരിമാരാണവർ. എന്തു ചെയ്യുമ്പോഴും അത് പബ്ലിസിറ്റിക്ക് വേണ്ടിയാകുന്ന ഈ കാലഘട്ടത്തിൽ, ആരും അറിയാത്ത ഈ മാലാഖമാരുടെ 50 വർഷത്തെ നിസ്തുല സേവനങ്ങളെ മറക്കാൻ സഭയ്ക്കോ സമൂഹത്തിനോ സാധിക്കുകയില്ല. പ്രളയം വന്നപ്പോഴും കൊറോണ പടർന്നപ്പോഴും ഒരുപാട് മാലാഖമാരെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടപ്പോഴും, എല്ലാ കാലത്തും മാലാഖമാരായ് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ ക്രിസ്തുവിന്റെ സുവിശേഷം വിളമ്പുന്ന ഇവരുടെ ശുശ്രൂഷകൾ പറയുടെ കീഴിൽ വയ്ക്കേണ്ടതല്ല, പീഠത്തിൻന്മേലും പുരമുകളിലും മലമുകളിലും വിളംബരം ചെയ്യപ്പെടേണ്ടതാണെന്ന ബോധ്യത്തിൽ നിന്നാണ് മാലാഖ എന്ന സിനിമയുടെ പിറവി.

The Story of an Unknown Angel Written And Directed By Charles Louis Chiramel

DOP: Jimmon George

Editor: Miljo Johny

Chief Associate Director: Cleetus Johnson Casting Director: Fr. Christeen Chiramel

Camera Assistants: Aneesh Sabu & Godwin Joseph

Background Score: Shuaib Habeeb

Lyrics: Ajith Chittillapilly Music: Kevin J. Ponnor Singer: Nevin J. Ponnor

Grips: Myway Productions

PRO: Fr. Livin Choondal

Design: Madison Avenue

Sr. Dona: 9447878922, 8547107598.

നോമ്പ് 3 ഞായർ sunday sermon mt 20, 17-28

നോമ്പുകാലം മൂന്നാം ഞായർ മത്താ 20,17 – 28 സന്ദേശം ക്രിസ്തുസുവിശേഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ ദർശനത്തിലേക്ക്, മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവർ പിന്തുടരേണ്ട ദർശനത്തിലേക്ക് വിരൽ ചൂണ്ടുന്ന സുവിശേഷവുമായാണ് അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച നമ്മുടെ മുൻപിൽ നിൽക്കുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, മനുഷ്യന്റെ സാമൂഹിക ജീവിത പരിണാമത്തിന്റെ ചലനക്രമങ്ങളിലേക്കും വ്യാപിച്ചുനിൽക്കേണ്ട ഒന്നാണ് […]

sunday sermon mt 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

(മത്തായി 20:17-28) – സെബദീപുത്രന്മാരുടെ അഭ്യർത്ഥന മിശിഹായിൽ സ്നേഹം നിറഞ്ഞവരേ, നാമിന്ന് നോമ്പുകാലം മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുന്നു. സെബദിപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥനയെക്കുറിച്ചാണ് സുവിശേഷഭാഗം നമ്മോട് സംസാരിക്കുന്നത്. രണ്ട് പ്രധാനപ്പെട്ട സന്ദേശങ്ങളിലേക്കാണ് ഈശോ ഇന്ന് നമ്മെ ക്ഷണിക്കുന്നത്. ഒന്ന്, ഒരു ക്രിസ്തുശിഷ്യന്റെ യഥാർത്ഥ സൌഭാഗ്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. രണ്ട്, ക്രിസ്തുവിൽ നിന്ന് നാം അകന്നുപോകുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചും സുവിശേഷം നമ്മോടു സംസാരിക്കുന്നു. ഒരു ക്രിസ്തുശിഷ്യന്റെ യഥാർത്ഥ സൌഭാഗ്യത്തെക്കുറിച്ച് വചനം നമ്മോടു സംസാരിക്കുന്നു. മമ്മോദീസ സ്വീകരിച്ച്, ക്രൈസ്തവ […]

നോമ്പുകാലം മൂന്നാം ഞായർ