“ഏറ്റവും പുതിയതും ഭക്തി സാന്ദ്രവുമായ വി .യൗസേപ്പിതാവിന്റെ ലുത്തിനിയ”

“നിങ്ങൾ ജോസഫിന്റെ പക്കലേയ്ക്ക് ചെല്ലുവിൻ” (ഉൽപ്പ. 41 :55 )

തിരുക്കുടുംബത്തിന്റെ സ്നേഹിതനും, യൗസേപ്പിതാവിന്റെ വലിയ ഭക്തനും, കുടുംബങ്ങളുടെ മധ്യസ്ഥനും ആയ വി .ചാവറ പിതാവിന്റെ ജന്മഗൃഹത്തിൽ നിന്നും യൗസേപ്പിതാവിന്റെ വർഷത്തിലെ, ഈ മാർച്ച് മാസത്തിലെ, ഈ മരണ തിരുനാളിന് ഒരു സ്നേഹ സമ്മാനം ….

വി.യൗസേപ്പിതാവിന്റെ ലുത്തിനിയ …ഏറ്റവും നവീനവും ഭക്തി സാന്ദ്രവുമായ സംഗീതാവിഷ്കാരം ..

ഈ നൊവേനയുടെ ദിനങ്ങളിൽ, ഈ ലുത്തിനിയ നമുക്ക് ഏറ്റു പാടാം … വി.യൗസേപ്പിതാവ്, പ.അമ്മയോടൊപ്പം നമ്മുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ ..

Direction : Rev. Fr. Thomas Irumbukuthiyil CMI
Co-ordination : Rev. Fr. Antony Vallavanthara CMI
Music : Rev. Fr. Sinto Chiramal
Vocals : Rev. Sr. Deepa Therese CMC, Ashin Sabu
Orchestration, Mix & Mastering : Zacharia Joy Alappuzha
Studio – Raja Music Works ( M. Jeba Raja, Villukuri )
Special Thanks to : V. Rev. Dr. Josy Thamarasserry (CMI, Vicar General)

Lyrics:
കർത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കർത്താവേ ഞങ്ങളണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമേ

സ്വർഗ്ഗ പിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായെ ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ ദിവ്യാനുഗ്രഹമേകണമേ

ദൈവകുമാരനു മാതാവാം
വിശുദ്ധയാകും കന്യക തൻ
വിരക്തപതിയാം യൗസേപ്പേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ദാവീദിന്നുടെ സന്തതിയായ്
ഗോത്രപിതാക്കടെ ദീപികയായ്
വന്നവനാം മാർ യൗസേപ്പേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

കന്യകയാകും മാതാവിൻ
നിർമ്മലനാം പരിരക്ഷകനേ
മിശിഹായുടെ പരിപാലകനേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

തിരുക്കുടുംബം തണലേകി
നയിച്ച നന്മ നിറഞ്ഞവനേ
വിവേകമതിയാം നായകനേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ധീരതയുടെ സുരതാരകമേ
വിശ്വാസികളുടെ ആശ്രയമേ
വിനീതനാകും പുണ്യാത്മാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ദാരിദ്ര്യത്തിൻ സ്നേഹിതനേ
അദ്ധ്വാനത്തിൻ മാതൃകയേ
ആശ്വാസകനാം ശ്രേഷ്ഠ പിതാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

സമർപ്പണത്തിൻ ദർപ്പണമേ
കന്യാ(വത പരിപാലകനേ
കുടുംബ പാലക യൗസേപ്പേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

രോഗം മരണ ഭയങ്ങളിലും
ഉഴലുന്നോരുടെ ആശ്രയമേ
പാവന ചരിതാ വന്ദ്യ ഗുരോ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ലോകത്തിൻ പാപങ്ങൾ നീക്കും
ദൈവത്തിൻ മേഷമേ നാഥാ….
പാപം പൊറുക്കേണമേ….

ലോകത്തിൻ പാപങ്ങൾ നീക്കും
ദൈവത്തിൻ മേഷമേ നാഥാ….പ്രാർത്ഥന കേൾക്കേണമേ…

ലോകത്തിൻ പാപങ്ങൾ നീക്കും
ദൈവത്തിൻ മേഷമേ നാഥാ….ഞങ്ങളിൽ കനിയേണമേ….

4 thoughts on ““ഏറ്റവും പുതിയതും ഭക്തി സാന്ദ്രവുമായ വി .യൗസേപ്പിതാവിന്റെ ലുത്തിനിയ”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s