ഒരുപാടു ദുഖങ്ങൾ…

Song : Orupadu Dhukhangal…

Type : Christian Devotional

Lyrics : Fr.Xavier Kunnumpuram mcbs

Music : Edwin Karikkampallil

Singer : Bharath Sajikumar

Orchestration and Mixing : Pradeep Tom

Voice Recording : Tom, Pala Communications

Visual Editing : Anil Tharian Authorised

Published by TONE OF CHRIST MEDIA

For the KARAOKE of this song please click on : https://youtu.be/MNzwZ9oA33k

Song lyrics:

ഒരുപാടു ദുഖങ്ങൾ എണ്ണിയെണ്ണിപ്പറയാൻ തകർന്നൊരു ഹൃദയമോ നിനക്ക് ഒരുപാടു നന്മകൾ ഓർത്തോർത്തു സ്തുതിക്കാൻ നന്ദിയുള്ള മനമാണോ നിനക്ക് കഷ്ടങ്ങളിൽ കണ്ണീരൊപ്പി ആനന്ദത്തിൻ ദേശത്ത് എത്തിക്കുന്ന ദൈവം നിന്റെ കൂടെയല്ലോ Chorus ആരാധിച്ചീടാം കൂടെവസിപ്പവനെ ജീവിതത്തിൻ സഹനമാം മരുഭൂമിയിൽ പാടിപ്പുകഴ്ത്താം കൃപ ചൊരിയുന്നവനെ അനുഗ്രഹങ്ങൾ നിറയും പുൽമേടുകളിൽ പറക്കാൻ പഠിപ്പിക്കും അമ്മക്കിളിയെപ്പോൽ പരിശീലനം നല്കും ദൈവം വിരിക്കുന്ന ചിറകിന്മേൽ കരുതലോടെയെന്നും വഹിക്കുന്ന സ്നേഹമല്ലോ ദൈവം നിന്റെ വളർച്ചയിലും നിന്റെ ഉയർച്ചയിലും എന്നുമാനന്ദിച്ചീടുന്നു ദൈവം വിലകെട്ട ലോഹത്തെ ഉരുക്കിയകറ്റീടുവാൻ ഉലയിലെ സ്വർണമെന്നപോലെ അനുതാപത്തീയാലെല്ലാ പാപങ്ങളുമുരുക്കി ശുദ്ധീകരിക്കുന്നു ദൈവം നിന്റെ തകർച്ചയിലും നിന്റെ തളർച്ചയിലും നിന്നെ കൈവെടിയാത്തൊരു ദൈവം