All posts by josephmcbs

ക്രിസ്തുമസ് നീയാണ് – ഫ്രാന്‍സിസ് പാപ്പ

Nelson MCBS

Pope Francis at Christmas Eve

ക്രിസ്തുമസ് നീയാണ്, ഓരോ ദിനവും വീണ്ടും ജനിക്കാന്‍ നീ തീരുമാനിക്കുമ്പോള്‍.

ക്രിസ്തുമസ് മരം നീയാണ്, ജീവിതത്തിലെ കൊടുങ്കാറ്റുകളെ നി ചെറുക്കുമ്പോള്‍.

ക്രിസ്തുമസ് അലങ്കാരം നീയാണ്, സ്വന്തം നന്മകള്‍ നിന്‍റെ ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍.

ക്രിസ്തുമസ് മണിമുഴക്കം നീയാണ്, സര്‍വരേയും വിളിച്ചു കൂട്ടി നീ ഒന്നിപ്പിക്കുമ്പോള്‍.

ക്രിസ്തുമസ് വിളക്ക് നീയാണ്, നിന്‍റെ അനുകമ്പയും ക്ഷമയും ഔദാര്യവും കൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളെ നീ പ്രകാശഭരിതമാക്കുമ്പോള്‍.

ക്രിസ്തുമസ് മാലാഖ നീയാണ്, സമാധാനത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിനു നീ പാടിക്കൊടുക്കുമ്പോള്‍.

ക്രിസ്തുമസ് നക്ഷത്രം നീയാണ്, മറ്റൊരാള്‍ക്കു ദൈവത്തിങ്കലേയ്ക്കു നീ വഴി കാട്ടുമ്പോള്‍.

ക്രിസ്തുമസ് സമ്മാനം നീയാണ്, ഓരോ മനുഷ്യനും നീ ആത്മാര്‍ത്ഥ മിത്രവും സഹോദരനുമാകുമ്പോള്‍.

ക്രിസ്തുമസ് കാര്‍ഡ് നീയാണ്, കരുണ നിന്‍റെ കരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍.

ക്രിസ്തുമസ്  ആശംസ നീയാണ്, സഹിക്കുമ്പോള്‍ പോലും നീ ക്ഷമിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമ്പോള്‍.

ക്രിസ്തുമസ് വിരുന്ന് നീയാണ്, നിന്‍റെ ചാരേയുള്ള പാവപ്പെട്ടവര്‍ക്കു നീ ആഹാരം കൊടുക്കുമ്പോള്‍.

ക്രിസ്തുമസ് രാത്രിയും നീയാണ്, രാത്രിയുടെ നിശബ്ദതയില്‍ ശബ്ദഘോഷങ്ങളില്ലാതെ രക്ഷകനെ നീ സ്വീകരിക്കുമ്പോള്‍.

നിനക്കുള്ളില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന നിത്യമായ ക്രിസ്തുമസ്സിന്‍റെ ആന്തരിക സമാധാനത്തില്‍, നീ ആര്‍ദ്രതയുടെയും വിശ്വാസത്തിന്‍റെയും ഒരു പുഞ്ചിരിയാണ്,
നീ ക്രിസ്മസാണ്.

ക്രിസ്തുമസ്  സമാനരായ എല്ലാവര്‍ക്കും
ക്രിസ്തുമസ് ആശംസകള്‍.

(ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്തുമസ് വിചിന്തനം)

View original post

പത്തുരൂപ

Kavitha Nair

ഒരു ദിവസം കണ്ണടച്ചുറങ്ങിയാല്‍ പിന്നെ ഞാന്‍ ഉണരില്ല. ശ്വസിക്കാത്ത എന്‍റെ ദേഹം തണുത്തുവിറങ്ങലിച്ചങ്ങനെ കിടക്കും. ഏറെ കൌതുകത്തോടെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ അവസാനതാളുകള്‍ ചുളുങ്ങാതെ, വിയര്‍പ്പുപുരളാതെ വൃത്തിയോടെയിരിക്കും. യൂറോപ്യന്‍ പര്യടനത്തിനിടെ വാങ്ങിയ മദ്യക്കുപ്പികള്‍ ചരിത്രവും പേറി മിനിബാറിലെ കണ്ണാടിച്ചില്ലുകള്‍ക്ക് പിന്നില്‍ഞെളിഞ്ഞിരുന്ന് എന്നെ നോക്കുന്നുണ്ടാവും. കുറച്ചകലെയായി.. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ ആറടിപ്പൊക്കത്തില്‍ ഒരെണ്ണച്ഛായച്ചിത്രം. കുറച്ചുനാള്‍ കിടക്കപങ്കിട്ട ദല്‍ഹിക്കാരിയുടെ സ്നേഹോപഹാരം.

ഈ വീടിനുള്ളിലെ ഓരോന്നും , ചിത്രങ്ങളാവട്ടെ, ഫര്‍ണീച്ചറകളാവട്ടെ, പാത്രങ്ങളും ചെടികളും അലങ്കാരവസ്തുക്കളും എന്തിന് ഭിത്തികളിലെ ചായം പോലും എന്റെ തീരുമാനങ്ങളാണ്.

തീരുമാനങ്ങള്‍.

ഇന്നലകളെ മറന്ന് ഒരു മുഖംമൂടിയുമായി ജീവിച്ച കുറെ വര്‍ഷങ്ങളില്‍, എന്നിലെ മകനും സുഹൃത്തും കാമുകനും എത്രയോ തവണ മരിച്ചിരിക്കുന്നു. മൃതസഞ്ജീവനിപോലെ എന്നെ ഉയിര്‍പ്പിച്ചത് മദ്യവും പണവുമാണ്. എല്ലായിടത്തും അഭിനയിച്ച്, ഇപ്പോള്‍ എനിക്ക് തന്നെ സത്യമേതാണ് നാടകമേതാണ് എന്നറിയാതായിരിക്കുന്നു. ഒരുവേള എന്നെ പൂര്‍ണ്ണമായും ഞാനാര്‍ക്കോ കടം കൊടുത്തിരിക്കുകയാണ്. എന്നെക്കാള്‍ മിടുക്കനും സ്വാര്‍ത്ഥനും ജീവിതം കൊണ്ടാടുന്നവനുമാണ് അയാള്‍. ഒട്ടും കൂസലില്ലാതെ നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ച് , താനൊരു പ്രത്യേക ജന്മമാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ അയാള്‍ക്ക്‌ സാധിക്കുന്നു.

അയാളെന്നുവന്നുവോ അന്ന് ഞാന്‍ പിന്‍വാങ്ങി.

എനിക്കിന്നും ഓര്‍മ്മയുണ്ട്. അയാള്‍ വന്ന ദിവസം ഞാന്‍ പട്ടിണിയായിരുന്നു. ചെന്നൈയില്‍ ഒരു തെരുവോരത്ത്, നട്ടുച്ചവെയിലില്‍ കാറ്റാടിപോലെ ഞാന്‍ നിന്നു. വിശന്നപ്പോള്‍ തുന്നലിളകിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈതൊട്ടു.

പത്തുരൂപ.

അച്ഛന്‍ തന്നുവിട്ടതില്‍ ഇത് മാത്രം ഞാന്‍ പേഴ്സില്‍ വെച്ചിരുന്നു. വെള്ളഭാഗത്ത് അച്ഛന്‍റെ പേരുമെഴുതി. അനിയത്തിയുടെ ദീനം മാറ്റാന്‍ ഉള്ളതൊക്കെ വിറ്റുപെറുക്കി ചികിത്സ നടത്തി…

View original post 112 more words

പ്രകൃതി

Kavitha Nair

പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞിറങ്ങുമ്പോള്‍ ട്രെയിന്‍ മെല്ലെ ഓടിത്തുടങ്ങിയിരുന്നു.  രാവിലേമുതല്‍ കാര്യങ്ങള്‍ ഒന്നും കൃത്യമായി നടക്കുന്നില്ല.  ജോലിയില്‍ വലുതായി ശ്രദ്ധിച്ചില്ല.. പ്രാതല്‍ കഴിച്ചില്ല.. ദാ.. ഒരു കണക്കിന് ജീവന്മരണ പോരാട്ടത്തിലൂടെയാണ് തിരിച്ചുള്ള ട്രെയിന്‍ കിട്ടിയത്. ആകെയുള്ള ഒരേയൊരു എ.സി കോച്ചില്‍ ഒരു സീറ്റുപോലും ഒഴിവില്ല. ടി.ടി.ഐ അദ്ദേഹത്തിന്‍റെ സീറ്റുവരെ ദാനം നല്കിനില്‍ക്കുന്നു!

  പട്ടിണിയും ചൂടും വല്യ ചേര്‍ച്ചയാണ്.  തൊട്ടപ്പുറത്ത് വനിതകള്‍ക്കുള്ള കമ്പാര്‍ട്ടുമെന്റില്‍ ഇത്തിരി സ്ഥലം കിട്ടി.  ഉച്ചതിരിഞ്ഞ് വീശുന്ന കാറ്റില്‍ ഉറക്കഗുളിക ചേര്‍ത്തിട്ടുണ്ടാവും… അവനവന്‍റെ ബാഗും സഞ്ചിയും ചേര്‍ത്തുപിടിച്ചു..മനസില്ലാമനസ്സോടെ പലരും മയങ്ങിതുടങ്ങി.

 കണ്ണോടിച്ചു നോക്കിയാല്‍ പലനിറങ്ങളില്‍ ജീവിതം കാണാം.  പ്രസരിപ്പ് നിറഞ്ഞ കവിളുകളില്‍.. കാച്ചെണ്ണ തിളക്കം കൂട്ടുന്ന നെറ്റിയില്‍.. ശോഷിച്ച കൈകളില്‍.. വിണ്ടുകീറിയ പാദങ്ങളില്‍.. ഒരേപേരുകൊണ്ട് കോര്‍ത്തിണക്കിയ പ്രകൃതിയുടെ മറ്റൊരു പതിപ്പ്!

  പ്രകൃതി!

 എന്‍റെ മുന്നിലിരിക്കുന്നു.

 അടുത്ത ഒരു മണിക്കൂറില്‍ ഞാനത് തിരിച്ചറിഞ്ഞു.

 ചുരുണ്ടിരുണ്ട മുടിയാണവള്‍ക്ക്. കണ്‍പീലികള്‍ക്കിടയിലെ വേദന ഞാന്‍ കണ്ടു. ചൂടുകാറ്റ് മുഖത്തേക്ക് വീശിയിട്ട് അവള്‍ക്ക് തെല്ലും ബുദ്ധിമുട്ടില്ല. സൂര്യനെ എത്ര ലാഘവത്തോടെ നോക്കുന്നു!  ഒരു കുഞ്ഞു കരിമണിമാലയില്‍ താലിയുണ്ട്.. സിന്ദൂരമില്ല.. മറന്നതാവും.  നാട്ടിലെ ഏതോ സ്വര്‍ണ്ണക്കടയില്‍നിന്നും കിട്ടിയ ഒരു പേഴ്സും ഒരു സ്കൂള്‍ ബാഗും ഒരുവശത്തുണ്ട്. ബാഗിനവകാശിയെവിടെ??  ചുറ്റിനും നോക്കി..  എവിടെയും കണ്ടില്ല.

  പശ്ചാത്തലസംഗീതം പോലെ എന്‍റെ ഫോണില്‍നിന്നും ”നേനാ നീര്‍ ബഹായെ” ..  അമ്മയാണ് വിളിക്കുന്നത്‌.  ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ സംസാരിക്കാം എന്നുകരുതിയപ്പോള്‍.. അങ്ങേത്തലക്കല്‍ നിന്നും അമ്മയുടെ വെപ്രാളം. 

 ”നീയെന്താ ഇങ്ങനെ.. എന്താ പറ്റിയെ.. എവിടാ..”

 ട്രെയിന്‍ വിവരങ്ങളും എത്തുന്ന സമയവും ഒക്കെ…

View original post 523 more words