First Religious Profession | MCBS Emmaus | 2020-21

First Religious Profession of Novices of MCBS Emmaus
at MCBS Novitiate House, Kanjirappally
on 6th June 2021

Baliyaya Esho | New Devotional Song 2021 | Teena Mary Abraham | Tom Pala Musical | Pala Communications

Banner : T&S Njavallil Creations
Lyrics : Sajan Peringulam /mob:9744278936
Music, Bgm & Mixing :Tom Pala/mob:9846466845
Singer : Teena Mary Abraham
Flute. : Rajesh Chertthala
Veena : Biju Chalakkudy
Tabala : Prashanth Krishna
Male Chorus. : Santhosh Njarakkal, Bineesh Uzhavoor
Female Chorus : Sneha Babu, Lipsa Allwin Johny, Deepika John
Camera : Anu Ponkunnam
Dop & Cutz : Rishi Raju
Titles & Pramo : Avinash V A
Poster : Arjun Bro
Studio : Pala Communications

Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

An initiative of Sanathana MCBS Major Seminary, Thamarassery

Short discription of fratelli tutti. Fratelli tutti is the third encyclical of Pope Francis, subtitled “on fraternity and social friendship”. In the document, Francis states that the way the COVID-19 pandemic was managed by world countries has shown a failure in global cooperation.
Published on 4 October 2020, Feast of St. Francis of Assissi.

വ്യാകുല ജപമാല

 

 

ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു,പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍ സ്തുതിക്കുന്നു.”ഇതാ കര്‍ത്താവിന്റെ ദാസി”എന്നു പറഞ്ഞുകൊണ്ടു ദൈവമാതൃത്വം സ്വീകരിച്ചസമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ടു രക്ഷാകര്‍മ്മത്തില്‍ തന്റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ!അവിടുത്തെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് പാപങ്ങളിന്മേല്‍ യഥാര്‍ത്ഥമായ മനസ്താപവും പാപസാഹചര്യങ്ങളെ വിട്ടൊഴിഞ്ഞു അവിടുത്തെ തിരുക്കുമാരനെ അധികമധികം സ്നേഹിക്കുവാനുള്ള നല്‍വരവും നല്‍കണമേ.അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവത്തിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകൊണ്ടു ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യംവഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.

രഹസ്യങ്ങള്‍:

ഒന്നാം രഹസ്യം

ശെമയോന്റെ പ്രവചനം

പരി. വ്യാകുലമാതാവേ!ശെമയോന്റെ ദീര്‍ഘദര്‍ശനം ശ്രവിച്ചപ്പോള്‍ അവിടുത്തെ മൃദുലഹൃദയം അനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് എളിമയെന്ന പുണ്യത്തെയും ദൈവഭയമെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.
രണ്ടാം രഹസ്യം
തിരുക്കുടുംബം ഈജിപ്തിലെക്കു ഒടിയൊളിക്കുന്നു

പരി. വ്യാകുലമാതാവേ!അങ്ങേ തിരുസുതന്നെ ഹേറോദേസ് രാജാവു വധിക്കുവാനന്വേഷിക്കുന്നു എന്നറിഞ്ഞു പരദേശത്തേക്ക് ഓടിപ്പോകേണ്ടിവന്നപ്പോഴും ആ അഞ്ജാതദേശത്തു വസിച്ചപ്പോഴുംഅങ്ങ് അനുഭവിച്ച ദു:ഖത്തെ ദൈവത്തിരുമനസ്സിന് സദാ കീഴ്വഴങ്ങുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.
മൂന്നാം രഹസ്യം

ബാലനായ ഈശോയേ കാണാതാകുന്നു

പരി. വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ മൂന്നു ദിവസത്തേക്ക് അങ്ങയെ വിട്ടു പിരിഞ്ഞു കാണാതായപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് വിരക്തിയെന്ന പുണ്യത്തെയും അറിവെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1. ത്രി.
നാലാം രഹസ്യം

ഗാഗുല്‍ത്തയിലേക്കുള്ള വഴിമദ്ധ്യേ മാതാവും പുത്രനും തമ്മില്‍ കാണുന്നു

പരി. വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ കുരിശുവഹിച്ചുകൊണ്ടു കൊലക്കല്‍ത്തിലേക്ക് പോകുന്നതിനെ ദര്‍ശിച്ചപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനപാരവശ്യത്തെ ഓര്‍ത്ത് ക്ഷമയെന്ന പുണ്യത്തെയും ആത്മശക്തിയെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1. ത്രി.
അഞ്ചാം രഹസ്യം

പരി. അമ്മ കുരിശിന്റെ ചുവട്ടില്‍

പരി. വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്‍ കുരിശില്‍ മരണവേദന അനുഭവിക്കുന്നത് അങ്ങ് ദര്‍ശിച്ചപ്പോള്‍ അവിടുത്തേക്കുണ്ടായ കഠിനവേദനയെക്കുറിച്ച് ഈ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ ക്ഷമയോടെ സഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.
ആറാം രഹസ്യം

തിരുശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു

പരി. വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്റെ തിരുവിലാവ് കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോഴും ആ തിരുമേനി മടിയില്‍ കിടത്തിയപ്പോഴും അവിടുന്നനുഭവിച്ച അത്യാട്ധികമായ വ്യസനത്തെക്കുറിച്ച്,ഞങ്ങളുടെ പാപങ്ങളില്‍ ശരിയായ മനസ്താപവും അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള ദൈവദാനവും ഞങ്ങള്‍ക്ക് തരുവിക്കണമേ.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.

ഏഴാം രഹസ്യം

ഈശോയുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു

പരി. വ്യാകുലമാതാവേ!അവിടുത്തെ തിരുക്കുമാരന്‍ കല്ലറയില്‍ സംസ്കരിക്കപ്പെട്ടപ്പോള്‍ അവിടുന്നനുഭവിച്ച കഠോരവേദനകളെക്കുറിച്ച് വിശ്വാസം,ശരണം,സ്നേഹം,എന്നീ ദൈവികപുണ്യങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹം തരുവിക്കണമേ,

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.

തിരുഹൃദയകൊന്ത

മിശിഹായുടെ ദിവ്യാത്മാവേഎന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേഎന്നെ രക്ഷിക്കണമേ
മിശിഹായുടെ തിരൂരക്തമേ – എന്നെ ലഹരിപിടിപ്പിക്കണമേ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ – എന്നെ കഴുകണമേ
മിശിഹായുടെ കഷ്ടാനുഭവമേ – എന്നെ ധൈര്യപ്പെടുത്തണമെ
നല്ല ഈശോയേ – എന്റെ അപേക്ഷ കേള്‍ക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ – എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ – എന്നെ അനുവദിക്കരുതെ
ദുഷ്ട ശത്രുക്കളില്‍ നിന്നു – എന്നെ കാത്തുകൊള്ളണമേ
എന്റെ മരണനേരത്ത് – എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ

അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

(ഓരോ ചെറിയ മണിക്ക്)

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ മേല്‍ -അങ്ങ് എന്റെ സ്നേഹമായിരിക്കണമേ     (10 പ്രാവശ്യം)

(ഓരോ ദശകത്തിനും അവസാനം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ – എന്റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

(ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)

കാഴ്ചവയ്പ്പ്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ ……………………………… ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.
അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ ……. ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്റെ  നാഥേ …………………………………………… ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ  തിരുഹൃദയമേ – മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.
( മൂന്നു പ്രാവശ്യം )