ORU GREESHMA RATHRIYIL | ഒരു ഗ്രീഷ്മ രാത്രിയിൽ

ഒരു ഗ്രീഷ്മ രാത്രിയിൽ, പുലർകാല സ്വപ്നമായി
മാലാഖ ചാരെ അണഞ്ഞ നേരം
മറുവാക്ക് ചൊല്ലിടാതെ, നൽകി നീ നിൻ യൗവ്വനം
ഭൂലോക നാഥന്റെ അമ്മയാകാൻ
നന്ദിയോടോർക്കുന്നു, കന്യാസുതർ ഞങ്ങൾ
മേരി മാതാവേ നിൻ ത്യാഗാർപ്പണം …
( ഒരു ഗ്രീഷ്മ രാത്രിയിൽ..)

വിഭാത നക്ഷത്രമേ ..അമ്മേ അമലോത്ഭവേ …
സ്വർഗ്ഗീയ പീഠത്തിൽ അലങ്കാരമേറ്റുന്ന അമ്മേ മനോഹരീ
സ്നേഹാർച്ചനാ… അമ്മക്കേകിടുന്നിതാ
ആത്മാവിൻ അൾത്താരയിൽ …

കുളിരല ഹിമബിന്ദുചൂടിയ, ധനുമാസരാത്രിയിൽ …
ഇലപൊഴിയും ശിശിരവീഥിയിൽ, തുറക്കാത്ത വാതിൽപടികളിൽ …
ഉള്ളിലെ ജീവനം പൈതലിൻ നോവുംതുടിപ്പുമായ് നീ അലഞ്ഞു(2)
കാലിത്തൊഴുത്തിൻ ഓരത്തിരുന്നു,കണ്ണിമ തെറ്റാതെ കാവലായി
ഉള്ളം നുറുങ്ങുന്ന രാത്തണുപ്പിൽ, ഉമ്മപ്പുതപ്പിന്റെ ചൂട് നൽകി..
താരാട്ടു പാട്ടിൻറെ ഈണമായി…ചേർത്തു ഉറക്കി നിൻ ഹൃദയതാളം..
ഉണ്ണിയെ പുൽകി ഉറക്കിയൊരിളം തെന്നൽ
അമ്മേ നിൻ കാതിൽ മന്ത്രിപ്പൂ മൗനമായ് ..നന്ദി …നന്ദി മാത്രം
(ഒരു ഗ്രീഷ്മ രാത്രിയിൽ )

പുലരൊളി വരശോഭയേകിയ, ജറുസലേം ദേവാലയത്തിൽ …
മധുചഷക രുചി പകർന്നേകിയ, കാനായിലെ കല്യാണരാവിൽ …
നീ ജീവനേകിയ ദൈവീക വെൺപ്രാവിൻ, ആത്മാവിൻ കുറുകൽ നീ അറിഞ്ഞിരുന്നു (2 ) കാൽവരികുന്നിൻ താഴ്‌വരയിൽ, കണ്ണുനീർ ചാലിച്ച ചിത്രമായി..
മാതൃസ്നേഹത്തിന്റെ തീചിതയിൽ..പുത്രവിയോഗത്തിൻ സാക്ഷിയായി..
വാത്സല്യത്തോടെ നിൻ മടിയിലായ്.. തഴുകി ഉറക്കി നീ പൊന്മകനെ..
യെരുശലേം പുത്രിമാർ കുരിശിൻ വഴികളിൽ…
അമ്മെ നിൻ കാതിൽ മന്ത്രിപ്പൂ മൗനമായ് …നന്ദി ..നന്ദി മാത്രം …
( ഒരു ഗ്രീഷ്മ രാത്രിയിൽ …)

JAPAMALAYENTHUMBOL |ജപമാലയേന്തുമ്പോൾ |Amala Amal |Joyce Thomas |New Christian Devotional Song2021|

ആത്മാവിൽ സ്നേഹ സുഗന്ധം…

Lyrics – Subin David
Music – Fr Sinto Chiramal
Vocal – Maria Kolady
Orchestration – Febin Sebastian
Shoot & Edit – Amosh Puthiyattil
Additional programming – Nithin George
Violins – Cochin Strings
Flute – Joseph
Studio – CAC
Engineer – Robin Fernandez
Mix and Master – Tony Parackan
Chorus – Candles Band Diana Thomas Tissa Justine Tom Elias Ashin Shajan Shijin P Chacko Fredy S
Keyboard – Christy Thomas
Rhythm – Sachin Sunny
Guitar – Bob Antony
Bass Guitar – Reniel K Reji
Stills – Unni K Baby
Design – Sanu Sebastian (Astra Cochin)
Transportation – Rijo Sebastian
Special Thanks – Mr. and Mrs. Mathew Plamoottil (Chicago), Sunny Joseph (Chicago)

Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

An initiative of Sanathana MCBS Major Seminary, Thamarassery

Short discription of fratelli tutti. Fratelli tutti is the third encyclical of Pope Francis, subtitled “on fraternity and social friendship”. In the document, Francis states that the way the COVID-19 pandemic was managed by world countries has shown a failure in global cooperation.
Published on 4 October 2020, Feast of St. Francis of Assissi.