നോമ്പുകാലം മൂന്നാം ഞായർ

(മത്തായി 20:17-28) – സെബദീപുത്രന്മാരുടെ അഭ്യർത്ഥന മിശിഹായിൽ സ്നേഹം നിറഞ്ഞവരേ, നാമിന്ന് നോമ്പുകാലം മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുന്നു. സെബദിപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥനയെക്കുറിച്ചാണ് സുവിശേഷഭാഗം നമ്മോട് സംസാരിക്കുന്നത്. രണ്ട് പ്രധാനപ്പെട്ട സന്ദേശങ്ങളിലേക്കാണ് ഈശോ ഇന്ന് നമ്മെ ക്ഷണിക്കുന്നത്. ഒന്ന്, ഒരു ക്രിസ്തുശിഷ്യന്റെ യഥാർത്ഥ സൌഭാഗ്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. രണ്ട്, ക്രിസ്തുവിൽ നിന്ന് നാം അകന്നുപോകുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചും സുവിശേഷം നമ്മോടു സംസാരിക്കുന്നു. ഒരു ക്രിസ്തുശിഷ്യന്റെ യഥാർത്ഥ സൌഭാഗ്യത്തെക്കുറിച്ച് വചനം നമ്മോടു സംസാരിക്കുന്നു. മമ്മോദീസ സ്വീകരിച്ച്, ക്രൈസ്തവ […]

നോമ്പുകാലം മൂന്നാം ഞായർ

Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

An initiative of Sanathana MCBS Major Seminary, Thamarassery

Short discription of fratelli tutti. Fratelli tutti is the third encyclical of Pope Francis, subtitled “on fraternity and social friendship”. In the document, Francis states that the way the COVID-19 pandemic was managed by world countries has shown a failure in global cooperation.
Published on 4 October 2020, Feast of St. Francis of Assissi.

🥰ഈ വാലൻന്റൈൻ ദിനത്തിൽ ❤ ഈശോയ്ക്കായി ഒരു പ്രണയഗാനം🥰


#Devotionals

Lyrics/ maya jacob

Music/ Fr mathews Payyappilly mcbs

Orchestration/ Anish Raju

Singer/Evugin Emmanuel

Guitar/ Sumesh parameshwar

Producer/ Ajin B Francis

Special Thanks to .Fr.Jebin Pathiparambil mcbs Fr. Saju pynadath mcbs Fr. Tom Kootumkal mcbs .Sony Ajin .Ligin B Francis .Salini Ligin

Studios/ Geetham kochi, Amala Digital kanjirapilly

Mixed & mastered/ Jinto john Geetham, Kochi

നീയെൻ ചങ്കല്ലേ ചങ്കിൽ തുടിക്കും പ്രാണനല്ലേ, നിൻ ജീവനേകി ചങ്കോടു ചേർത്തവനല്ലെ! ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ More than anything anything I love you jesus more than anything… മറക്കില്ലഞാൻ നാഥാ നിന്നെ മുറിവിൽ മരുന്നായ് നീ മുറിഞ്ഞതും , കൂടെ നടന്നതും കുറവിൽ നയിച്ചതും കാലിടറുമ്പോൾ കൈവെള്ളയിൽ കാത്തതും, ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ

// More than anything..//

പഴിക്കില്ലഞാൻ നാഥാ നിന്നെ തിരുകരത്തിലെൻ പേരു കുറിച്ചതല്ലേ. നെഞ്ചോടു ചേർത്തവൻ മിഴിനീർ തുടച്ചിടും മനം തകരുമ്പോൾ തോളിലേറ്റി താരാട്ടുപാടിടും. ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ.. (നീയെൻ ചങ്കല്ലേ)

/More than anything/

Happy Valentine’s ❤ day to my Loving JESUS ❤

MEN IN CASSOCKS: ക്രൂശിതനെ കണ്ടു ഞാൻ (Tribute to St. Chavara) (Cover song)

MEN IN CASSOCKS presents ക്രൂശിതനെ കണ്ടു ഞാൻ (Tribute to St. Chavara) (Cover song) കേരള ക്രൈസ്തവ സഭയുടെ നവോത്ഥാനനായകനും CMI, CMC സഭാസ്ഥാപകനുമായ വി.കുരിയാക്കോസ് ഏലിയാസ് ചാവറപിതാവിന്റെ 216-ാം ജൻമദിനത്തിൽ CMI സഭയിലെ യുവവൈദീകരുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ ഒരു മനോഹരഗാനം. വിദ്യാഭ്യാസ ആതുരാരോഗ്യ സാമൂഹികരംഗങ്ങളിൽ കാലോചിതമായ മാറ്റങ്ങളിലൂടെ കേരളസഭയെ പടുത്തുയർത്തിയ വി.ചാവറ പിതാവിന്റെ ജൻമദിനത്തിൽ ഇറങ്ങുന്ന ഈ ഗാനം നിങ്ങൾക്കിഷ്ടപ്പെടുമെന്ന് തീർച്ചയാണ്.

CMI Music Ministry under the patronage of CMI General Dept of Pastoral Ministry

Lyrics and Music Naiby Varghese (Melbourne)

Vocals: Prince Parathinal CMI, Vipin Kurisuthara CMI, Phinil Ezherath CMI, Thomson Koodapatt CMI & Subin Kottoor CMI Keyboard: Joyis Kolamkuzhiyil CMI Guitars: Subin Kottoor CMI, Gijo Maveli CMI Flute: Jijo Urumbil CMI Drums: Fr. Justin Kaliyaniyil CMI General Pastoral Councilor: Fr. Josey Thamarassery CMI Media Co-ordinator Sonychen CMI Media Assistance Fr. Sijesh Vathukkadan CMI & Richu Kunnel CMI

English subtitles: Fr. Lawrence Padamadan CMI

Logo Designing: Fr. Joby Koodakatu CMI

Special Thanks to Nifin A. Jose (Melbourne)

Recorded @ Pop Media, Ernakulam

Programming, Mixing & Mastering: Ninoy Varghese

Shoot and Editz: Don Valiyavelicham

ക്രൂശിതനെ കണ്ടൂ ഞാൻ എൻ പീഢകളിൽ സ്നേഹിതെന കണ്ടൂ ഞാൻ എൻ വേദനയിൽ (2)

ഓശാന വീഥിയിലെ ഗീതികൾ ഞാൻ കേട്ടു കാൽവരിക്കുന്നിലെ ആ പൊൻമുഖം ഒന്ന് കണ്ടു (2)

CH: യേശുേവ നിൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ.. യേശുേവ നിൻ ത്യാഗത്തിൻ്റ ആഴം കണ്ടൂ ഞാൻ..

കാനായിലെ വെള്ളംവീഞ്ഞാക്കിയവൻ കടലിനുമീെത നടന്നു പോയവൻ തളർവാത രോഗിയെ സുഖപ്പെടുത്തിയവൻ പാപികളെ മാറോട് ചേർത്ത് അണച്ചവൻ അന്ധർക്ക് കാഴ്ചയേകി ബധിരർക്കു കേൾവിയും മൃതനായ ലാസറിനെ ഉയർപ്പിച്ചതും നീ

CH: യേശുേവ നിൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ.. യേശുേവ നിൻ ത്യാഗത്തിൻ ആഴം കണ്ടൂ ഞാൻ..

പാടുപീഡകളാൽ പിടഞ്ഞവൻ പരിഹാസപാത്രമായ് മാറിയവൻ ക്രൂശിൽ നമുക്കായി ബലിയായവൻ മൂന്നാം നാൾ ഉത്ഥാനം ചെയ്തവൻ അപ്പത്തിൻ രൂപത്തിൽ എഴുന്നള്ളി വന്നവൻ കുർബായായ് നിത്യം കരുതുന്നവൻ

CH: യേശുേവ നിൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ.. യേശുേവ നിൻ നി ത്യാഗത്തിൻ്റ ആഴം കണ്ടൂ ഞാൻ..

Watch “ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ | Fr James Thekkumcherikunnel mcbs | World day of Cancer” on YouTube

ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝

ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.

ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ മാതാപിതാക്കൾ

പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന് സമ്മതം മൂളിയ ഒരമ്മയും അപ്പനും. ഈ ദമ്പതികൾക്ക് 5 ആൺ മക്കളാണ്. 5 പേരിൽ 4 പേർ പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. ഇവർക്ക് മുന്നേ ഒരു ജേഷ്ഠ സഹോദരൻ ഉണ്ടായിരുന്നു. ശൈശവത്തിൽ ഒരു അപകടത്തിന്റെ രൂപത്തിൽ ട്വിങ്കൾ എന്ന ആ മകനെ അമ്മയുടെ മുൻപിൽ നിന്ന് ദൈവം സ്വർഗത്തിലേക്ക് കുട്ടിക്കൊണ്ടുപോയി. ട്വിങ്കിളിന്റെ ഒരു ആഗ്രഹം ആയിരുന്നു വീട് നിറച്ചു കുട്ടികൾ വേണം എന്നുള്ളതായിരുന്നു. നിറയെ കുഞ്ഞുമാലാഖമാരും വിശുദ്ധരും ഉള്ള സ്വർഗത്തിലേക്ക് ഈശോ അവനെ കുട്ടിക്കൊണ്ടുപോയി. ഈശോ ട്വിങ്കിളിനെ കുട്ടികൊണ്ട് പോയതോർത്ത്‌ ജോയി ചേട്ടനും മോളി ചേച്ചിയും ഈശോയോട് പിണങ്ങിയില്ല.
പകരം ഈശോ ലോകത്തിലെ ആത്മാക്കളെ രക്ഷിക്കാൻ പൗരോഹിത്യം സമൃദ്ധമായി പന്തിരുവേലിൽ ഭവനത്തിലേക്ക് അയച്ചു.
2021 ജനുവരി 5, ചൊവ്വാഴ്ച രാവിലെ 9:15ന് പൈക സെൻറ് ജോസഫ്സ് ദൈവാലയത്തിൽ വെച്ച് അഭിവന്ദ്യ മുരിക്കൻ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച്‍, ഈ കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ വൈദികൻ Fr. മാത്യു പന്തിരുവേലിൽ പ്രഥമ ദിവ്യബലിഅർപ്പിച്ചു.


ഈ അമ്മയുടെ 5 ആൺ മക്കളിൽ ഒരാൾ മാത്രം ആണ് വിവാഹ ജീവിതത്തിൽ പ്രേവേശിച്ചത്. ഇവരുടെ മക്കളിൽ ആദ്യം പുരോഹിതൻ ആയത് Fr.മാർട്ടിൻ പന്തിരുവേലി ആണ്. അദ്ദേഹം പാലാ രൂപതയിൽ മറ്റത്തിപ്പാറ പള്ളി വികാരിആണ് ശുശ്രുഷ ചെയ്യുന്നത്. രണ്ടാമത്തെ ആൾ Fr. അൽഫോൻസ് പന്തിരുവേലിൽ മിഷൻ രൂപതയിൽ ശുശ്രുഷ ചെയ്യുന്നു. ജനുവരി മാസം പുത്തൻ കുർബാന ചൊല്ലിയ മൂന്നാമത്തെ ആൾ Fr. മാത്യു പന്തിരുവേലിൽ പാലാ രൂപതക്കു വേണ്ടിയാണ് ശുശ്രുഷ ചെയ്യുന്നത്. നാലാമത്തെ ആൾ സെമിനാരിയിൽ പഠിക്കുന്നു.

പൗരോഹിത്യ ജീവിതത്തിൽ ഉള്ള സഹോദരൻമാർക്ക് ലണ്ടനിൽ ഉള്ള ടൈറ്റസും ഭാര്യ ലിറ്റിയും പൂർണ്ണ പിന്തുണ നൽകുന്നു. ലക്ഷ കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന ജോലികൾക്ക് മിടുക്കരായ മക്കളെ തയ്യാറാക്കുന്ന ഈ കാലത്ത് നാലു മക്കളെ സഭക്ക് നൽകിയ ഈ മാതാപിതാക്കൾ കാലഘട്ടത്തിന്റെ മാതൃകയാണ്. സ്വർഗസ്ഥാനയ ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

പുരോഹിതൻ പരാജയപ്പെട്ട രാത്രി

ഒരു കൊച്ചു പട്ടണത്തിൽ ഒരു പുരോഹിതൻ സ്ഥലം മാറി വന്നു. അധികം വിശ്വാസികൾ വിശുദ്ധ ബലി അർപ്പണത്തിനു വരുന്ന സ്ഥലമായിരുന്നില്ല അത്. വിശുദ്ധ കുർബാനയോടു അതിരറ്റ ഭക്തി ഉണ്ടായിരുന്ന ആ കൊച്ചച്ചൻ വിശ്വാസികളെ അതിലേക്കു കൊണ്ടുവരുന്നതിനായി തന്നാൽ കഴിയും വിധം പരിശ്രമിച്ചു. ഒരു മാസം കഴിഞ്ഞു. അന്നു വൈകിട്ടാണ് വിശുദ്ധ കുർബാന. ഇന്നെങ്കിലും കുറെ ആളുകൾ വന്നിരുന്നെങ്കിൽ എന്നദ്ദേഹം ആശിച്ചു. ആളുകൾ വരാത്തതിനാൽ പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ് ദിവ്യബലി ആരംഭിച്ചത്.ആദ്യം മൂന്നു കുട്ടികൾ വന്നു, അഞ്ചു മിനിറ്റിനു ശേഷം രണ്ടു യുവാക്കളും ദൈവാലയത്തിലേക്ക് വന്നു. അഞ്ചു പേരുമായി ആ വൈദീകൻ കുർബാന ആരംഭിച്ചു. കുർബാനക്കിടയിൽ ഒരു ഭാര്യയും ഭർത്താവും ദൈവാലയത്തിലേക്കു വന്നു അവസാന നിരയില ബഞ്ചിൽ രണ്ടറ്റത്തുമായി അവർ ഇരിപ്പുറപ്പിച്ചു. അല്പ സമയത്തിനു ശേഷം വചന സന്ദേശം നൽകുന്നതിനിടയിൽ മുഷിഞ്ഞ വേഷം ധരിച്ച ഒരു മനുഷ്യൻ കൈയ്യിൽ ഒരു കയറു പള്ളിയിലേക്കു വരുന്നത് വൈദികൻ പ്രത്യേകം ശ്രദ്ധിച്ചു. ആളുകൾ കുറവായിരുന്നതിൻ്റെ നിരാശ മുഖത്തുണ്ടായിരുന്നെങ്കിലും ആ കൊച്ചച്ചൻ ഭക്തിപൂർവ്വം ബലി അർപ്പിക്കുകയും തീക്ഷ്ണണമായി പ്രസംഗിക്കുകയും ചെയ്തു.

ആ രാത്രിയിൽ പള്ളിമുറിയിൽ രണ്ടു കള്ളന്മാർ അതിക്രമിച്ചു കയറി അച്ചനെ അടിച്ചു വീഴ്ത്തി, ബൈബിളും കുരിശു രൂപമുൾപ്പെടെ വിലപ്പെട്ട സാധനങ്ങൾ കവർന്നെടുത്തു.ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന ആ വൈദീകൻ ആ ദിനത്തെ കുറിച്ചു മൂന്നു വരികൾ മാത്രം ഡയറിയിൽ എഴുതി.എൻ്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ദിവസംഎൻ്റെ അജപാലന ജീവിതത്തിൽ ഏറ്റവും പരാജയപ്പെട്ട ദിനംഎൻ്റെ കരിയറിലെ ഏറ്റവും ഫലശൂന്യമായ ദിവസം വർഷങ്ങൾ കടന്നു പോയി കൊച്ചച്ചൻ വല്യച്ചനായി രൂപാന്തരം പ്രാപിച്ചു. പുതിയ ഇടവകയിൽ വർഷങ്ങൾക്കു മുമ്പ് തനിക്കുണ്ടായ അനുഭവം ഒരു വിശുദ്ധ ബലി മധ്യേ അദ്ദേഹം പങ്കുവച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ഒരു വൃദ്ധ ദമ്പതികൾ അച്ചനെ സന്ദർശിക്കാൻ വന്നു. വർഷങ്ങൾക്കു മുമ്പ് ആ ദൈവാലയത്തിൽ ഏറ്റവും പിറകിലത്തെ ബഞ്ചിലിരുന്ന ദമ്പതികൾ ഞങ്ങളാണ്. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നു. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അവസാന പരീക്ഷണം പോലെ ഒരുമിച്ചു ഒന്നു പ്രാർത്ഥിക്കാനാണ് അന്നു ആ ദൈവാലയത്തിൽ ഞങ്ങൾ എത്തിയത്. അന്നത്തെ അച്ചൻ്റെ വചന സന്ദേശം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഞങ്ങൾ പരസ്പരം പങ്കുവയ്ക്കുവാനും ക്ഷമിക്കാനും തുടങ്ങി. അതു ഞങ്ങളെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ദാമ്പത്യ വിജയത്തിൻ്റെ അടിസ്ഥാനം , അച്ചനു ഏറ്റവും സങ്കടം സമ്മാനിച്ച ദിവസത്തിൽ അച്ചൻ അർപ്പിച്ച ദിവ്യബലിയും നൽകിയ വചന സന്ദേശവുമാണ്.

വൃദ്ധ ദമ്പതികളോടു സംസാരിച്ചുകൊണ്ടിരിക്കേ , ആ പള്ളിയെ വളരെക്കാലമായി സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസനസുകാരൻ അവിടെ എത്തി. ദൈവമേ സ്തുതി എന്നു പറഞ്ഞു ആ മാന്യദേഹം സംസാരം ആരംഭിച്ചു.അച്ചാ അച്ചൻ പറഞ്ഞ കഥയിൽവചന സന്ദേശത്തിനടയ്ക്ക് കയ്യിൽ ഒരു കയറുമായി മുഷിഞ്ഞ വേഷം ധരിച്ച് പള്ളിയിലേക്കു കയറി വന്ന ഭ്രാന്തനായ ആ മനുഷ്യൻ ഞാനാണ്. ബിസനസിൽ പരാജയപ്പെട്ട് , സാമ്പത്തിക ബാധ്യത കൂടപ്പിറപ്പായപ്പോൾ, മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടി. പീഢനം സഹിക്കാനാവാതെ ഭാര്യയും മക്കളും എന്നെ വിട്ടു പോയി. ആത്മഹത്യ ചെയ്യുന്നതിനായി ഞാൻ ഒരു മരത്തിൽ തൂങ്ങി, നിർഭാഗ്യമെന്നു പറയട്ടെ കയർ പൊട്ടി ഞാൻ നിലത്തു വീണു. എന്നിട്ടും ദൈവത്തിൻ്റെ കരുതൽ മനസ്സിലാകാത്ത ഞാൻ, വീണ്ടും സ്വയം മരണത്തിനു കീഴടങ്ങാൻ കയർ വാങ്ങി തിരിച്ചു വരുമ്പോഴാണ് വഴിയരികിലെ ദൈവാലയത്തിൽ കയറാൻ ഒരു ഉൾപ്രേരണ ഉണ്ടായത്. അപ്പോൾ അങ്ങ് വചനം പങ്കു വയ്ക്കുകയായിരുന്നു ,ആ വാക്കുകൾ ഓരോന്നും എനിക്കു വേണ്ടി മാത്രം പറയുന്നതായി അനുഭവപ്പെട്ടു. ഹൃദയംനൊന്തു കരഞ്ഞുകൊണ്ട് അന്നു ഞാൻ പള്ളിയിൽ നിന്നിറങ്ങി. അതെൻ്റെ രണ്ടാം ജന്മമായിരുന്നു. മദ്യവും മയക്കുമരന്നും ഞാൻ ഉപേക്ഷിച്ചു. ഭാര്യയോടും മക്കളോടും ക്ഷമ പറഞ്ഞു, തിരികെ വീട്ടിലേക്കു കൂട്ടികൊണ്ടുവന്നു. ചെറിയ തോതിൽ പുനരാരംഭിച്ച ബിസനസ് ദൈവകൃപയാൽ ഇന്നു നല്ല നിലയിലെത്തി. അച്ചാ, അജപാലന ശുശ്രൂഷയിൽ അച്ചൻ ഏറ്റവും പരാജയപ്പെട്ട ദിനം എൻ്റെ രണ്ടാം ജന്മദിനമാണച്ചാ.

ഈ സംസാരത്തിനിടയിൽ സങ്കീർത്തിയിൽ നിന്നു ഒരു ഡീക്കൻ വിളിച്ചു പറഞ്ഞു. അച്ചൻ്റെ ജീവിത കഥയിലെ വില്ലൻ ഞാനാണച്ചാ. അന്നു പള്ളിമുറിയിൽ കവർച്ച ചെയ്യാൻ കയറിയവരിൽ ഒരുവനാണ് ഞാൻ. അന്നു രാത്രിയിലെ രണ്ടാമത്തെ മോഷണശ്രമത്തിനിടയിൽ എൻ്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു. പിന്നിടുള്ള ജീവിതയാത്രയിൽ അന്നു അച്ചൻ്റെ മുറിയിൽ നിന്നു മോഷ്ടിച്ച ബൈബിളായിരുന്നു എൻ്റെ ജീവ താളം. തിരുവചനം എന്നെ ദൈവത്തോടും സഭയോടും അടുപ്പിച്ചു. അച്ചൻ്റെ കരിയറിലെ ഏറ്റവും ഫലശൂന്യമായ ദിവസമാണ് എനിക്കു ദൈവത്തെയും സഭയേയും തന്നത്. കരയനല്ലാതെ മറ്റൊന്നിനും ആ പുരോഹിതു സാധിച്ചില്ല.

അന്നു രാത്രി ആ വല്യച്ചൻ തൻ്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചു. തോൽവികൾ എന്നു കരുതി ഞാൻ കരഞ്ഞ രാത്രികളിലായിരുന്നു കിരീടുവമായി എൻ്റെ ദൈവം എന്നെ സന്ദർശിച്ചത്. ഓ പുരോഹിതാ നിൻ്റെ തോൽവികൾ പലതും അപരനു സൗഖ്യം നൽകുന്ന ലേപനങ്ങളാണ്. നിൻ്റെ കണ്ണീർ തുള്ളികൾ ദൈവ തിരുമുമ്പിലുള്ള പുണ്യപുഷ്പങ്ങളാണ് ആരും ഗ്രഹിക്കാത്ത നിൻ്റെ തീവ്ര വേദനകൾ അനേകർക്കു പുതു വെളിച്ചം നൽകിയ രാവുകളായിരുന്നു.

NB : ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയൽ പ്രചരിച്ച ഒരു സ്പാനിഷ് കഥയുടെ സ്വതന്ത്രാവിഷ്കാരമാണിത്.

ഫാ. ജയ്സൺ കുന്നേൽ mcbs.